തൃശൂർ: സി പി ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായി കെ ജി ശിവാനന്ദനെ തിരഞ്ഞെടുത്തു. നിലവിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ് ശിവാനന്ദൻ. കെ.കെ വത്സരാജിന്റെ പിൻഗാമി ആയാണ് നിയമനം. ശിവാനന്ദന്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തിനെതിരെ ജില്ലാ കൗണ്‍സിലില്‍ എതിര്‍പ്പ് ഉയര്‍ന്നെങ്കിലും ഒടുവില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. ശിവാനന്ദന് പകരം വി എസ് സുനില്‍ കുമാര്‍, ടി ആര്‍ രമേഷ് കുമാര്‍ എന്നിവരുടെ പേരുകള്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വിഭാഗം നിര്‍ദേശിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് ശിവാനന്ദന്‍.
നാല് ദിവസമായി ഇരിങ്ങാലക്കുടയില്‍ നടക്കുന്ന സി പി ഐ ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനമാകും.
അതേസമയം നാട്ടിക എംഎൽഎ സി.സി മുകുന്ദനെ തൃശൂർ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. ഇതോടെ എം എല്‍ എ സമ്മേളനം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. ജില്ലാ സമ്മേളനത്തിൽ എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെയാണ് നടപടി. മുകുന്ദനും പാര്‍ട്ടിയുമായി കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിപ്രായഭിന്നത നിലനിന്നിരുന്നു. ഇറങ്ങിപ്പോയതല്ല അഭിപ്രായം പറഞ്ഞ് പോരുകയായിരുന്നു എന്ന് സി സി മുകുന്ദന്‍ പ്രതികരിച്ചു.
SUMMARY: K. G. Sivanandan, CPI Thrissur District Secretary