ബിജാപൂർ: ഛത്തിസ്ഗഢിലെ ബിജാപൂർ ജില്ലയിൽ തെലങ്കാന അതിർത്തിയോട് ചേർന്ന വനപ്രദേശത്ത് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് നക്സലുകൾ കൂടി കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
പ്രദേശത്തുനിന്നും ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. വ്യാഴാഴ്ച ഗരിയാബന്ദ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ പത്ത് നക്സലുകൾ കൊല്ലപ്പെട്ടിരുന്നു. 243 നക്സലുകളാണ് സംസ്ഥാനത്ത് ഈ വർഷം ഇതുവരെ വിവിധ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്.
SUMMARY: Two Naxals killed in Chhattisgarh