തിരുവനന്തപുരം: ലൈംഗിക ആരോപണത്തില്‍ കടകംപള്ളി സുരേന്ദ്രന് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ എം മുനീറാണ് ഡിജിപിക്ക് പരാതി നല്‍കിയത്. യുഎഇ കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥയായിരുന്ന യുവതി മുമ്പ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ കാര്യത്തിലാണ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.
യുഎഇ കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥ ആയിരുന്ന പിന്നീട് ഐടി വകുപ്പിന് കീഴില്‍ കരാർ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന യുവതി മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതരമായ ലൈംഗിക ആരോപണമാണ് യുവതി ഉന്നയിച്ചതെന്നും പരാതിയില്‍ പരാമർശിക്കുന്നുണ്ട്.
SUMMARY: ‘Kadakampally Surendran misbehaved’; Complaint to DGP seeking investigation