ബെംഗളൂരു: യെലഹങ്ക മുതൽ ഗൗരിബിന്തന്നൂർ വരെയുള്ള മലയാളികളെ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച കൈരളി സാംസ്കാരിക സംഘം, നോർത്ത് ബെംഗളൂരുവിന്റെ ജനറൽ ബോഡി യോഗം ഗണേഷ് ഗ്രാൻഡ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു. യോഗത്തിൽ അസോസിയേഷന്റെ പുതിയ പ്രസിഡണ്ടായി ആന്റോ മാത്യുവിനെയും സെക്രട്ടറിയായി ശ്യാം മധുവിനെയും ട്രഷററായി ഷാജി ജോസഫിനെയും തിരഞ്ഞെടുത്തു.
എ വി ജോസഫ് – രക്ഷാധികാരി, സുശീലൻ – എക്സിക്യൂട്ടീവ് അംഗം, റിജോ ജോസഫ് – എക്സിക്യൂട്ടീവ് അംഗം, ശ്രുതി സേതുമാധവൻ – ജോയിൻ്റ് സെക്രട്ടറി, ബാബുക്കുട്ടൻ ഡി – ജോയിൻ്റ് സെക്രട്ടറി, അശ്വിൻ എം ജെ – ജോയിൻ്റ് ട്രഷറർ, ശ്രീജിത്ത് എസ് – വൈസ് പ്രസിഡൻ്റ്, ഷാജി ജോസഫ് – ട്രഷറർ ,ആൽബിൻ ജോസ് – ജോയിൻ്റ് സെക്രട്ടറി ഐ.ടി, അരുൺ കെ – എക്സിക്യൂട്ടീവ് അംഗം, വി ആർ എം പോറ്റി – രക്ഷാധികാരി എന്നിവരാണ് മറ്റു ഭാരവാഹികള്‍.
എല്ലാ ഭാരവാഹികളും സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ബെംഗളൂരുവിലെ വിവിധ മേഖലകളിൽ നിന്നുള്ള അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു.
SUMMARY: Kairali Samskaarika Sangham, North Bengaluru office bearers














