ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ. സി.ജി. കൃഷ്ണദാസ് നായർ, പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ, വൈസ് പ്രസിഡന്റ് കെ.പി. പത്മകുമാർ, ജനറൽ സെക്രട്ടറി എ. മധുസൂദനൻ, ജോയിന്റ് സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ, ഖജാൻജി ടി.വി. നാരായണൻ എന്നിവർ പ്രസംഗിച്ചു. മികച്ചവിജയം നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡുകൾ വിതരണംചെയ്തു. 40-ഓളം കലാപ്രതിഭകൾ അണിനിരന്ന സാഗരകേരളം, അംഗങ്ങളുടെ കലാപരിപാടികള്‍ എന്നിവ അരങ്ങേറി ഓണസദ്യയുമുണ്ടായിരുന്നു.
SUMMARY: Kalavedi Onam Celebration

കലാവേദി ഓണാഘോഷം
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories