മംഗളൂരു: കെജിഎഫിലൂടെ ശ്രദ്ധേയനായ കന്നഡ നടൻ ദിനേശ് മംഗളൂരു (55) അന്തരിച്ചു. ഉഡുപ്പി ജില്ലയിലെ കുന്ദാപുരയിലുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്നു താരം. 55 വയസ്സായിരുന്നു. കെജിഎഫ്, കിച്ച, കിറുക്ക് പാർട്ടി എന്നീ ചിത്രങ്ങളിലൂടെ തിളങ്ങിയ ദിനേശിന് കാന്താരയുടെ ഷൂട്ടിങ്ങിനിടെയാണ് ആദ്യമായി പക്ഷാഘാതമുണ്ടായത്.
ബെംഗളൂരുവിലെ ചികിത്സയെത്തുടർന്ന് ആരോഗ്യം മെച്ചപ്പെട്ടുവെങ്കിലും കഴിഞ്ഞ ആഴ്ചയില്‍ വീണ്ടും തലച്ചോറില്‍ ഹെമറേജ് ഉണ്ടായി. തിങ്കളാഴ്ച രാവിലെ ഉഡുപ്പിയിലെ വീട്ടില്‍ വച്ചാണ് മരണം സ്ഥിരീകരിച്ചത്. ഭാരതിയാണ് ഭാര്യ. പവൻ, സജ്ജൻ എന്നീ രണ്ടു മക്കളുമുണ്ട്. ചൊവ്വാഴ്ച ലാഗേറിലെ വസതിയില്‍ ഭൗതികദേഹം പൊതു ദർശനത്തിന് വക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
കെജിഎഫില്‍ ബോംബേ ഡോണ്‍ ആയാണ് ദിനേശ് തിളങ്ങിയത്. 2004ല്‍ ശിവകാർത്തികേയൻ നായകനായ രാക്ഷസ എന്ന ചിത്രത്തിലൂടെ മികച്ച ആർട് ഡയറക്റ്റർക്കുള്ള കർണാടക സംസ്ഥാന പുരസ്കാരം നേടിയിരുന്നു.
SUMMARY: Kannada actor Dinesh Mangalore passes away