ബെംഗളൂരു: കർണാടക ആർടിസി ബസ് കണ്ടക്ടർക്ക് നേരെ നടന്ന ആക്രമണത്തിൽ അപലപിച്ച് മാർച്ച് 22ന് സംസ്ഥാനവ്യാപകമായി ബന്ദ് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനയായ കന്നഡ ഒക്കൂട്ട. ബെളഗാവിയിൽ കന്നഡിഗരെ അടിച്ചമർത്തുകയാണെന്നും ഇതിനെതിരായ പ്രതിഷേധം കൂടിയാണ് ബന്ദ് എന്നും സംഘടന അറിയിച്ചു. കർണാടകയിൽ മറാത്തി ഏകീകരൺ സമിതിയെ നിരോധിക്കണമെന്നും ശിവസേന അംഗങ്ങളെ സംസ്ഥാനത്ത് പ്രവേശിക്കുന്നത് വിലക്കണമെന്നും കന്നഡ ഒക്കൂട്ട അംഗങ്ങൾ ആവശ്യപ്പെട്ടു.
ബെളഗാവിയിലെ സാംബാജി പ്രതിമ നീക്കം ചെയ്യണമെന്നും മുൻ എംഎൽഎയും കന്നഡ ഒക്കൂട്ട ചെയർമാനുമായ വട്ടൽ നാഗരാജ് ആവശ്യപ്പെട്ടു. മാർച്ച് 7ന് കന്നഡ സംഘടനകൾ ബെളഗാവി ചലോ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്തെ പ്രമുഖ കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ (കെആർവി) ബന്ദിന് പിന്തുണ നൽകിയിട്ടില്ല. കൂടാതെ ബന്ദ് സംസ്ഥാനത്തെ ബോർഡ് പരീക്ഷകളെ ബാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയും വ്യക്തമാക്കി.
TAGS: KARNATAKA | BANDH
SUMMARY: Belagavi row, karnataka bandh on 22
ന്യൂഡൽഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ…
ചെന്നൈ: 'ജനനായകൻ' സിനിമയുടെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ സതേൺ ഇന്ത്യ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷ(എസ്ഐഎഫ്ഇഎ)നിൽ നിന്ന് സസ്പെൻഡ് ചെയ്തു.…
തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്…
തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ ആരംഭിക്കാൻ ദക്ഷിണ…
തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന സാഹിത്യസമാഹാരമായ 'വൈഖരി' യുടെ പ്രകാശനം മെയ് 3 ന്…