കൊച്ചി: കരിപ്പൂർ സ്വർണവേട്ടയില്‍ പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റംസ് ഏരിയയില്‍ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല. സ്വർണക്കടത്ത് വിവരം ലഭിച്ചാല്‍ പോലീസ് കസ്റ്റംസിനെ അറിയിക്കണമെന്നും സത്യവാങ്മൂലത്തിലുണ്ട്.
എയർപോർട്ടിലോ പരിസരത്തോ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല. വിമാനത്താവളത്തില്‍ സ്വർണം പിടിക്കാൻ നിയമപരമായ അധികാരം കസ്റ്റംസിന് മാത്രം. കോഴിക്കോട് കസ്റ്റംസ് (പ്രിവൻറീവ്) ഡെപ്യൂട്ടി കമ്മീഷണറാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചത്.
‘പിടിച്ചെടുത്ത സ്വർണം പോലീസ് നിയമവിരുദ്ധമായി ഉരുക്കുന്നു. മജിസ്‌ട്രേറ്റിൻറെ അനുമതി വാങ്ങാതെ പോലീസ് വ്യക്തികളുടെ എക്‌സറേ എടുക്കുന്നു. പോലീസിന്റെ ഈ നടപടി നിയമവിരുദ്ധം. പോലീസ് പിടിച്ച സ്വർണക്കടത്ത് കേസുകള്‍ കസ്റ്റംസിന് കൈമാറുന്നില്ല എന്നും സത്യവാങ്മൂലത്തിലുണ്ട്.
കരിപ്പൂർ സ്റ്റേഷനില്‍ മാത്രം 170 സ്വർണക്കടത്ത് കേസുകളുണ്ട്. കസ്റ്റംസിന് കൈമാറിയത് കേവലം ആറെണ്ണം മാത്രമാണെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു. 134 കേസുകളുടെ വിവരം കസ്റ്റംസ് ശേഖരിച്ചത് മഞ്ചേരി കോടതിയില്‍ നിന്നാണ്. പോലീസ് നടപടി കസ്റ്റംസ് അന്വേഷണത്തെ ദുർബ്ബലപ്പെടുത്തുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്.
SUMMARY: Karipur gold raid; Customs files case against police in High Court













