ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന കർണാടക നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ഇതോടെ പുതിയ കോർപറേഷനുകളിലെ തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനു ആരംഭിക്കാനാകും.
നേരത്തേ ബിൽ നിയമസഭയിൽ സർക്കാർ അവതരിപ്പിച്ചിരുന്നു. റിസ്വാൻ അർഷാദ് എംഎൽഎയുടെ നേതൃത്വത്തിലുള്ള സമിതിയുടെയും പൊതുജനങ്ങളുടെയും നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ബില്ലിൽ ഭേദഗതി വരുത്തിയാണ് വീണ്ടും അവതരിപ്പിക്കുക.
ദേവദാസി സംരക്ഷണ ബിൽ, ഭൂഗർഭജല സംരക്ഷണ ബിൽ ഉൾപ്പെടെ ബില്ലുകൾക്കും മന്ത്രിസഭ അംഗീകാരം നൽകി.
SUMMARY: Karnataka Cabinet approves Greater Bengaluru bill.