ബെംഗളൂരു: ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണാടക സ്റ്റേറ്റ് കൊത്തന്നൂര്‍ ചിക്കഗുബ്ബിയില്‍ പുതിയതായി പണികഴിപ്പിച്ച ആസ്ഥാന മന്ദിരം സമര്‍പ്പണ ശുശ്രൂഷ ആഗസറ്റ് 15 ന് രാവിലെ ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സൂപ്രണ്ട് റവ.സി.സി.തോമസ് നിര്‍വഹിച്ചു. സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ എം.കുഞ്ഞപ്പി, ഗവേണിംങ് ബോര്‍ഡ് സെക്രട്ടറി റവ.ഏബനേസര്‍ സെല്‍വരാജ് എന്നിവര്‍ ഓഫീസ് സെക്ഷനുകളുടെ സമര്‍പ്പണ പ്രാര്‍ഥന നടത്തി.
2016 മുതല്‍ കര്‍ണാടക ചര്‍ച്ച് ഗോഡ് ഓവര്‍സിയര്‍ ആയി പ്രവര്‍ത്തിച്ച് സ്ഥാനമൊഴിയുന്ന പാസ്റ്റര്‍ എം കുഞ്ഞപ്പിക്ക് ശുശ്രൂഷകരും വിശ്വാസ സമൂഹവും ചേര്‍ന്ന് ശിലാഫലകവും യാത്രയയപ്പും നല്‍കി.
അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ ഇ.ജെ.ജോണ്‍സണ്‍, കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ ജോസഫ് ജോണ്‍ എന്നിവര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
കര്‍ണാടകയുടെ പുതിയ ഓവര്‍സിയറായി പാസ്റ്റര്‍ ഇ.ജെ.ജോണ്‍സനെ ചുമതലപ്പെടുത്തിയതായി സൗത്ത് ഏഷ്യന്‍ സൂപ്രണ്ട് റവ.സി.സി.തോമസ് പ്രഖ്യാപിച്ചു. തുടര്‍ന്ന് അനുഗ്രഹ പ്രാര്‍ഥനയും നടത്തി.
കര്‍ണാടകയുടെ വിവിധയിടങ്ങളില്‍ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും വിവിധ ക്രൈസ്തവ സഭാ നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ചാക്കോ കെ തോമസ് എന്നിവര്‍ പങ്കെടുത്ത് ആശംസകള്‍ അറിയിച്ചു. പാസ്റ്റര്‍ പി.വി.കുര്യാക്കോസ് സ്വാഗതവും പാസ്റ്റര്‍ ബ്ലസണ്‍ ജോണ്‍ നന്ദിയും രേഖപ്പെടുത്തി.
<BR>
TAGS : RELIGIOUS
കോഴിക്കോട്: കോഴിക്കോട് വെച്ച് തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി രുക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി…
ന്യൂഡല്‍ഹി: പി വി അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍…
ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ ജലീലാണ്…
ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിസിനസുകാരൻ…
ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ.…
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന് തിരിച്ചടി. തനിക്ക്…