Saturday, December 27, 2025
24.8 C
Bengaluru

ജോലിസമയം ഉയർത്താനുള്ള നീക്കം കർണാടക സർക്കാർ ഉപേക്ഷിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് ജോലിസമയമുയർത്താനുള്ള നീക്കം ഉപേക്ഷിച്ച് കർണാടക സർക്കാർ. നിലവിലെ ഒൻപതുമണിക്കൂറും ഓവർടൈമടക്കം 10 മണിക്കൂറുമെന്ന ജോലിസമയം യഥാക്രമം 10 മണിക്കൂർ, 12 മണിക്കൂറായി വർധിപ്പിക്കാനുള്ള നടപടിയാണ് ഉപേക്ഷിച്ചത്. ജോലിസമയം ഉയർത്തുന്നതിനുള്ള നിയമഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചെന്ന് അഡീഷണൽ ലേബർ കമ്മിഷണർ സി. മഞ്ജുനാഥ് ചർച്ചയിൽ വ്യക്തമാക്കിയെന്ന് കർണാടക സ്റ്റേറ്റ് ഐടി, ഐടി ഇഎസ് എംപ്ലോയീസ് യൂണിയൻ (കെഐടിയു) അറിയിച്ചു.

ഐടി, ഫൈനാൻസ്, ആനിമേഷൻ, അക്കൗണ്ടിംഗ് തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികളെ ബാധിക്കുന്നതായിരുന്നു പുതിയ ഭേദഗതി. ഐടി ജീവനക്കാർ നടത്തിയ സമരത്തെത്തുടർന്നാണ് സര്‍ക്കാര്‍ പിന്മാറിയത്.

1961-ലെ കർണാടക ഷോപ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതിചെയ്ത് നിലവിലുള്ള ജോലിസമയം ഉയർത്താനായിരുന്നു സർക്കാര്‍ തീരുമാനിച്ചത്. ഇതോടെ ഐടി ജീവനക്കാരുടെ പ്രതിഷേധം ശക്തമായി. ജോലിസമയം ദിവസം 14 മണിക്കൂറാക്കി ഉയർത്താൻ കഴിഞ്ഞവർഷം സർക്കാർ നീക്കംനടത്തിയിരുന്നെങ്കിലും അന്നും ജീവനക്കാരുടെ എതിർപ്പിനെത്തുടർന്ന് പിൻവലിക്കുകയായിരുന്നു. പുതിയ ബില്ലിനെതിരെ കഴിഞ്ഞ ഒരുമാസമായി കെഐടിയു പ്രതിഷേധത്തിലായിരുന്നു.
SUMMARY: Karnataka Govt Drops Plan to Extend IT Sector Working Hours

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പുഷ്പ 2വിന്റെ പ്രദര്‍ശനത്തിനിടെ യുവതി മരിച്ച സംഭവം; അല്ലു അര്‍ജുനെതിരെ കുറ്റപത്രം സമര്‍പ്പിച്ച്‌ പോലീസ്

ഹൈദരാബാദ്: 'പുഷ്പ 2: ദ റൂള്‍' എന്ന സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ...

രണ്ടു വയസുകാരൻ കിണറ്റില്‍ വീണു മരിച്ചു

കാസറഗോഡ്: രണ്ടു വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു. കാസറഗോഡ് ബ്ലാർകോടാണ് സംഭവം....

തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍; പ്രസിഡന്റായി വി പ്രിയദര്‍ശിനി ചുമതലയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട്‌ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എല്‍ ഡി...

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് തുടരും

കൊച്ചി: ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് തുടരും. മുന്‍കൂര്‍...

രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം; എൻ. സുബ്രഹ്മണ്യൻ ആശുപത്രിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോ വക്രീകരിച്ച്‌...

Topics

മെട്രോ സ്റ്റേഷനിൽ വെടിയുണ്ടയുമായി യുവാവ് പിടിയില്‍

ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ പരിശോധനക്കിടെ യുവാവ് വെടിയുണ്ടയുമായി യുവാവ് പിടിയിലായി.ചിക്കമഗളൂരു സ്വദേശി...

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ; പ്രകാശ് രാജ് ബ്രാൻഡ് അംബാസഡർ

ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി...

ക്രിസ്മസ് അവധി; ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും...

അടിയന്തര അറ്റകുറ്റപ്പണി; മെട്രോ യെല്ലോ ലൈനിൽ ഇന്ന് സർവീസുകൾ തുടങ്ങാൻ വൈകും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ പാതയിൽ അടിയന്തര അറ്റകുറ്റപ്പണിയും സിസ്റ്റം അപ്‌ഗ്രഡേഷനും...

ബെം​ഗളൂരു മെട്രോ; യെല്ലോ ലൈനില്‍ ജനുവരി മുതൽ കാത്തിരിപ്പ് സമയം കുറയും, ട്രെയിനുകൾ ഓരോ 8 മിനിറ്റിലും എത്തും

ബെം​ഗളൂരു: മെട്രോ യെല്ലോ ലൈന്‍ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി...

ക്രിസ്മസ് അവധി: ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക്  പരിഗണിച്ച് ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍...

യാത്രക്കാർക്ക് ആശ്വാസം; നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയ ബസ് സ്റ്റോപ്പുകൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത....

Related News

Popular Categories

You cannot copy content of this page