കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ ഒരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു: പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരാൻ ഒരുങ്ങി കർണാടക സർക്കാർ. കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു നിയമം കൊണ്ടുവരുന്നതെന്ന് ഐടി-ബിടി മന്ത്രി പ്രിയങ്ക് ഖാർഗെ വെള്ളിയാഴ്ച നിയമസഭയിൽ വ്യക്തമാക്കി.

​ബിജെപി നേതാവും മുൻ മന്ത്രിയുമായ എസ്. സുരേഷ് കുമാർ സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. സോഷ്യൽ മീഡിയയുടെ ദുരുപയോഗം മൂലം കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും തെറ്റായ സ്വാധീനങ്ങളും പരിഗണിച്ചാണ് ഈ നീക്കം. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം കുട്ടികളുടെ പഠനത്തെയും കുടുംബബന്ധങ്ങളെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്നും, ഇത് നിയന്ത്രിക്കാൻ കൃത്യമായ പ്രായപരിധി നിശ്ചയിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

മെറ്റയുമായി ചേർന്നാണ് സർക്കാർ സംസ്ഥാനത്ത് ‘ഡിജിറ്റൽ ഡിറ്റോക്സിഫിക്കേഷൻ’ പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് ലക്ഷത്തോളം കുട്ടികളും ഒരു ലക്ഷം അധ്യാപകരും ഇതിനകം ഈ പരിശീലന പരിപാടിയിൽ പങ്കാളികളായി. കൂടാതെ, ഡിജിറ്റൽ ലഹരിയിൽ നിന്ന് കുട്ടികളെ മോചിപ്പിക്കാൻ ‘ബിയോണ്ട് സ്ക്രീൻസ്’ എന്ന പേരിൽ പ്രത്യേക കൗൺസിലിംഗ് കേന്ദ്രങ്ങളും സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

​സോഷ്യൽ മീഡിയ നിയന്ത്രണത്തിൽ അന്താരാഷ്ട്ര തലത്തിലുള്ള നടപടികൾ മന്ത്രി സഭയിൽ ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയ രണ്ട് മാസം മുമ്പ് തന്നെ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ചുകൊണ്ട് കർശന നിയമം കൊണ്ടുവന്നിരുന്നു. ഫിൻലാൻഡും ഇതിനോടകം തന്നെ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, യുകെ (  യുണൈറ്റഡ് കിംഗ്ഡം) യും സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണെന്നും മന്ത്രി പറഞ്ഞു.

SUMMARY: Karnataka plans to restrict social media for children under 16 to protect their mental health.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോഴിക്കോട് കാർ കത്തി ഡ്രൈവർ വെന്തുമരിച്ചു; അപകടം വീടിന് സമീപം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു. കാ​ർ ഡ്രൈ​വ​ർ...

മധുരപലഹാര നിർമാണശാലകളിൽ വ്യാപക പരിശോധന; ആറുലക്ഷത്തോളം രൂപയുടെ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

ബെംഗളൂരു: ഉത്സവകാലത്ത് മധുരപലഹാരങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി കര്‍ണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്തുടനീളം...

മദ്യപിച്ച് യാത്ര ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ റെയിൽവേയ്ക്ക് അധികാരമുണ്ട്: ഹൈക്കോടതി

കൊച്ചി: ട്രെയിനുകളിലോ റെയിൽവേ വളപ്പിലോ മദ്യപിച്ച് ലഹരിയിലാകുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാനും...

എസ്.ഐ.ആര്‍ കരട് പട്ടിക; ബെംഗളൂരു ഫ്രീഡം പാർക്കിൽ പ്രതിഷേധം 

ബെംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയിൽ (എസ്.ഐ.ആർ) ആശങ്കകൾ ഉന്നയിച്ച് ഫ്രീഡം...

പ്രതിഷേധം; പാർക്ക് ബിൽ പുനപരിശോധിക്കുമെന്ന് സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിലെ പാർക്കുകളുടെയും ഹരിതമേഖലകളുടെയും ഭൂമി മറ്റ് പൊതുപ്രയോജന പദ്ധതികൾക്കായി ഉപയോഗിക്കാൻ...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കണ്ണൂർ കൊട്ടിയൂർ മുരിങ്ങാത്തേരിൽ എം.വി. ഫ്രാൻസിസ് (76) ബെംഗളൂരുവില്‍ അന്തരിച്ചു....

ഇറാനിൽ വീണ്ടും യുഎസ് ആക്രമണം; കുഞ്ഞുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു, 50 പേർക്ക് പരുക്ക്

തെഹ്റാൻ: ഇറാനെതിരായ ആക്രമണം തുടർന്ന് അമേരിക്ക. ചൊവ്വാഴ്ച തുറമുഖ ന​ഗരങ്ങൾക്കുനേരെ മിസൈലുകൾ തൊടുത്തുവിട്ടു....

അധ്യായം 44 📖 ആക്‌ഷൻ കാലം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ഈ...

Related Articles

Popular Categories