ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക് പിന്നിലിടിച്ചാണ് അപകടം.
ബെംഗളൂരുവിൽ നിന്ന് ചൊവ്വാഴ്ച രാത്രി 10 മണിക്ക് എറണാകുളത്തേക്ക് പുറപ്പെട്ട അംബാരി എ.സി സ്ലീപ്പര്‍ ബസ്സാണ് സേലം കോയമ്പത്തൂർ ദേശീയ പാതയിൽ ചെങ്കപ്പളളിയിൽ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ തിരുപ്പൂർ, അവിനാശി, കോയമ്പത്തൂർ ആശുപത്രികളിലായി പ്രവേശിപ്പിച്ചിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
SUMMARY: Karnataka RTC bus leaving for Kerala met with an accident and the driver died














