ബെംഗളൂരു: ജീവകാരുണ്യ സേവന കൂട്ടായ്മയായ കാരുണ്യ ബെംഗളൂരുവിന്‍റെ ഈ അധ്യയനവർഷത്തെ പഠനസഹായ വിതരണം ഇന്ദിരാനഗർ ജീവൻ ഭീമനഗറിലെ കാരുണ്യ അഡ്മിൻ ഹാളിൽ നടന്നു. ആദ്യഘട്ടത്തിൽ നൂറിൽപരം വിദ്യാർഥികൾക്കാണ് സഹായമായി ചെക്കുകൾ നൽകിയത്. തുടർഘട്ടങ്ങളിൽ കൂടുതൽ വിദ്യാർഥികൾക്ക് സഹായം കൈമാറുമെന്ന് കാരുണ്യ ഭാരവാഹികൾ പറഞ്ഞു.പൈ ഇലക്ട്രോണിക് എംഡിയും പൈ ഫൗണ്ടേഷൻ ചെയർമാനുമായ രാജ് കുമാര്‍ പൈ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പൈ ഇന്‍റര്‍നാഷണൽ ഇലക്ട്രോണിക്സ് ഫൈനാൻഷ്യൽ ഡയറക്ടർ മീന രാജകുമാർ പൈ അതിഥിയായിരുന്നു. കാരുണ്യ ചെയർമാൻ എ ഗോപിനാഥ് അധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടറി സുരേഷ് കെ, ട്രഷറർ മധുസൂദനൻ കെ പി, സെക്രട്ടറി സിറാജ് എം കെ, ട്രസ്റ്റിമാരായ കാദർ മൊയ്തീൻ, ഡോ. രാജൻ, ജനാർദ്ദനൻ, പൊന്നമ്മ ദാസ്, രവി കെ, ചന്ദ്രശേഖരൻ നായർ, തമ്പാൻ കെ കെ എന്നിവർ സംസാരിച്ചു. വിവിധ സംഘടന പ്രതിനിധികളും രക്ഷിതാക്കളും വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു. കാരുണ്യയുടെ വിദ്യാഭ്യാസ നിധിയിലേക്ക് തുടക്കം മുതൽ തുടർച്ചയായി നൽകിവരുന്ന സ്പോൺസർഷിപ്പ് തുകയായ മൂന്നരലക്ഷം രൂപയുടെ ചെക്ക് രാജകുമാർ പൈ കാരുണ്യ ചെയർമാന് കൈമാറി. ബോർഡ് അംഗങ്ങളായ കാർത്യായനി രാജേന്ദ്രൻ, പവിത്രൻ, തങ്കമ്മ സുകുമാരൻ, സുരേന്ദ്രൻ മംഗലശ്ശേരി, ശ്രീനിവാസൻ, പ്രഹ്ലാദൻ, രവീന്ദ്രൻ, ദിനേശൻ, ഒ വി സുജയൻ, സീന സുരേഷ്, ഗിരിജ രവി, രതിമോൾ, തങ്കം ഗോപിനാഥ്, ശാന്ത ശ്രീനിവാസൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
SUMMARY: Karunya Bengaluru Study Assistance Distribution
We need more.about the karunya trust in bangalore.edn financial providing or.any Pl.