Sunday, September 28, 2025
25.1 C
Bengaluru

കരൂര്‍ ദുരന്തം; 38 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ മരിച്ചു. മരിച്ചവരില്‍ പതിനേഴു സ്ത്രീകളും ഉള്‍പ്പെടുന്നു. ഇതില്‍ 38 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അവരുടെ കുടുംബത്തെയും കണ്ടെത്താനായിട്ടില്ലെന്നും ദിണ്ടിഗല്‍ ജില്ലാ കളക്ടര്‍ എസ്. ശരവണന്‍ പറഞ്ഞു. സ്ത്രീയുടെ കുടുംബത്തെ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തുകയാണ്.

അവരെ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ നടത്തി മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കും. 14 മൃതദേഹങ്ങള്‍ ഇതിനകം കുടുംബങ്ങള്‍ക്ക് കൈമാറിയതായി ജില്ലാ കളക്ടര്‍ എസ്. ശരവണന്‍ പറഞ്ഞു. അതേസമയം, പരിക്കേറ്റവരെ ഇന്നലെ രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡോ. സുഗന്ധി രാജകുമാരി പറഞ്ഞു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.

‘ആകെ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 31 പേരുടെ പോസ്റ്റ്മോര്‍ട്ടം നടത്തി. പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. അവരെ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിവരുന്നു’ എന്ന് ഡോ. രാജ്കുമാരി പറഞ്ഞു. കരൂർ, നാമക്കല്‍, തിരുച്ചിറപ്പള്ളി എന്നീ മൂന്ന് ജില്ലകളില്‍ നിന്നുള്ള ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആംബുലൻസുകളുമടക്കം കരൂരിലെ ആശുപത്രിയിലുണ്ട്. പോസ്റ്റ്‍മോർട്ടം നടപടകള്‍ വേഗത്തിലാക്കി മൃതദേഹങ്ങള്‍ വേഗത്തില്‍ വിട്ടുകൊടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

SUMMARY: Karur tragedy; Bodies of 38 people identified

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പാരാ അത്‌ലറ്റിക്‌സില്‍ ഭാരതത്തിന് ആദ്യ സ്വര്‍ണ മെഡല്‍

ന്യൂഡൽഹി: ജെഎല്‍എൻ സ്റ്റേഡിയത്തില്‍ നടന്ന പുരുഷ ഹൈജമ്പ് ടി63 ഫൈനലില്‍ സ്വർണ്ണം...

മാധ്യമപ്രവർത്തകൻ ഇഖ്ബാൽ ചേന്നരക്ക് യാത്രയയപ്പ് നൽകി

ബെംഗളൂരു: തനിമ കലാ സാഹിത്യവേദി ബെംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകൻ ഇഖ്ബാൽ...

പൊതു അവധി; പി എസ് സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ ഈ മാസം...

തിരൂരില്‍ നിന്നും കാണാതായ മ​ല​യാ​ളി ബാ​ല​ന്‍ ഷാ​ദി​ലി​നെ ക​ണ്ടെ​ത്താ​നായി ബെംഗ​ളൂ​രു​വി​ൽ തി​ര​ച്ചി​ൽ ഊ​ർ​ജി​തം

ബെംഗളൂരു: മ​ല​പ്പുറം തിരൂരില്‍ നിന്നും കാണാതായ മ​ല​യാ​ളി ബാ​ലനെ കണ്ടെത്താനായി ബെംഗ​ളൂ​രു​വി​ൽ...

പി കെ ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ ദാമോദരൻ മാസ്റ്റര്‍ അന്തരിച്ചു

കണ്ണൂർ: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ...

Topics

വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മലയാളി കായികാധ്യാപകന്റെ പേരിൽ കേസ്

ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബെംഗളൂരുവിൽ മലയാളി...

നോർക്ക കെയർ മെഗ ക്യാമ്പ് 27, 28 തിയ്യതികളിൽ

ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ...

കന്നഡ എഴുത്തുകാരനും പത്മഭൂഷൺ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ...

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നമ്മ മെട്രോ: യെല്ലോ ലൈനിലെ  സ്റ്റേഷനുകളില്‍ ഇരിപ്പിട സൗകര്യം ഏര്‍പ്പെടുത്തി 

ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്‌- ബൊമ്മസാന്ദ്ര യെല്ലോ...

മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; മകൾക്കൊപ്പം ബസ് കാത്തുനിന്ന യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബസ് സ്‌റ്റോപ്പില്‍വെച്ച് പട്ടാപ്പകൽ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബെംഗളൂരുവിലെ കോള്‍സെന്റര്‍...

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍....

വനിതാ ഗസ്റ്റ് ലക്ചററെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഗസ്റ്റ് ലക്ചറർമാർക്കെതിരെ കേസ്

ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ്...

Related News

Popular Categories

You cannot copy content of this page