‘കാസറഗോഡ് വൈകാരികമായി കർണാടകയുടേതാണ്’; കേരളത്തിലെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കുന്നതിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

തിരുവനന്തപുരം: കേരളം കൊണ്ടുവന്ന ‘മലയാള ഭാഷാ ബിൽ 2025’നെതിരെ കർണാടക. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ ബില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നിയമനിർമ്മാണം എത്രയും വേഗം പിൻവലിക്കണമെന്ന് അദ്ദേഹം കേരള മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

കന്നഡ, തമിഴ് മീഡിയം അടക്കമുള്ള എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകളിലും 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധിത ഒന്നാം ഭാഷയാക്കാൻ ശ്രമിക്കുന്ന ബില്ലാണ് കേരളം അവതരിപ്പിച്ചിരിക്കുന്നത്. കാസറഗോഡ് ജില്ലയിലെ കന്നഡ മീഡിയം സ്കൂളുകൾക്ക് ഉൾപ്പെടെ ഇത് ബാധകമാകുന്നതാണ്. ഇതോടെയാണ് ബില്ലിനെതിരെ കർണാടക രംഗത്ത് എത്തിയിരിക്കുന്നത്.

കാസറഗോഡ് വൈകാരികമായി കർണാടകയുടേതാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. “കാസറഗോഡ് ഇന്ന് ഭരണപരമായി കേരളത്തിന്റെ ഭാഗമായിരിക്കാം, പക്ഷേ വൈകാരികമായി അത് കർണാടകയുടേതാണ്. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമാണിത്. കാസറഗോട്ടെ കന്നഡിഗരുടെ മാതൃഭാഷ പഠിക്കാനുള്ള അവകാശം ഇത് നിഷേധിക്കും. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് ഇത് പ്രതീക്ഷിച്ചതല്ല” എന്നും സിദ്ധരാമയ്യ സാമൂഹ്യ മാധ്യമ പോസ്റ്റില്‍ പറഞ്ഞു. കാസറഗോഡുള്ള കന്നഡ സംസാരിക്കുന്നവരിൽ 70 ശതമാനം വിദ്യാർഥികളും കന്നഡ പഠിക്കാനും കന്നഡ മീഡിയത്തിൽ പഠിക്കാനും ആഗ്രഹിക്കുന്നവരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കന്നഡിഗനും, കാസറഗോഡിലെ ജനങ്ങൾക്കും, ഭാഷാ ന്യൂനപക്ഷങ്ങൾക്കും, ഇന്ത്യ എല്ലാ ഭാഷയ്ക്കും എല്ലാ ശബ്ദത്തിനും തുല്യമാണെന്ന് വിശ്വസിക്കുന്ന എല്ലാവർക്കുമൊപ്പം ഞങ്ങൾ നിലകൊള്ളും. മലയാളം, കന്നഡ തുടങ്ങി എല്ലാ മാതൃഭാഷകളും അഭിവൃദ്ധി പ്രാപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിൽ തള്ളണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം കർണാടക ബോർഡർ ഏരിയ ഡെവലപ്‌മെൻ്റ് അതോറിറ്റി (KBADA) സംഘം കേരള ഗവർണറെ കണ്ടിരുന്നു. കാസറഗോഡ്‌ വെച്ചായിരുന്നു കൂടിക്കാഴ്ച. ജില്ലയിലെ കന്നഡ സംസാരിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൻ്റെ അവകാശങ്ങളെയും വിദ്യാഭ്യാസത്തെയും ബാധിക്കുമെന്ന ആശങ്കയാണ് ഗവർണറെ കണ്ട് ഉന്നയിച്ചത്.

SUMMARY: ‘Kasaragod emotionally belongs to Karnataka’; Karnataka Chief Minister Siddaramaiah opposes making Malayalam mandatory in all schools in Kerala

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിലും കർണാടകയിലെ വിവിധ ജില്ലകളിലും നാളെയും മറ്റന്നാളും ഇടിമിന്നലോടുകൂടിയ മഴയ്ക്ക്...

യശ്വന്ത്പൂർ – തിരുവനന്തപുരം ഗരീബ് രഥ് എക്സ്പ്രസിൽ കൂടുതൽ എസി കോച്ചുകൾ അനുവദിച്ചു

ബെംഗളൂരു: യശ്വന്ത്‌പൂർ - തിരുവനന്തപുരം ഗരിബ് രഥ് എക്സ്പ്രസിൽ മൂന്ന് തേർഡ്...

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മെട്രോയുടെ വേഗത്തണൽ; മാറ്റിവയ്ക്കാനുള്ള ഹൃദയം 18 മിനിറ്റിൽ എത്തിച്ചു

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിനെ നിഷ്പ്രഭമാക്കി മറ്റൊരു ജീവൻ രക്ഷാ ദൗത്യത്തിന് ചിറകേകി...

മഴയില്‍ ബൈക്ക് തെന്നി കെ.എസ്.ആര്‍.ടി.സി. ബസിലിടിച്ചു; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പാലാ: കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പോളിടെക്‌നിക് വിദ്യാര്‍ഥി മരിച്ചു....

ജർമനിയിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി, ചെലവുകൾ നോർക്ക വഹിക്കും

തിരുവനന്തപുരം: ജര്‍മനിയിലെ ബോഹുമില്‍ അപ്പാര്‍ട്ട്മെന്‍റ് സമുച്ചയത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ട മൂന്ന്...

കിഫ്ബിയില്‍ വൻ ക്രമക്കേട്; ധനവകുപ്പിനെ നോക്കുകുത്തിയാക്കി, അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന് വന്‍ കടബാധ്യത വരുത്തിയെന്ന് മുഖ്യമന്ത്രി വി ഡി...

നവരാത്രി ആഘോഷത്തിനായി വിജയ് നാളെ കേരളത്തില്‍

തൃശൂർ: നവരാത്രി ആഘോഷങ്ങള്‍ക്കായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നാളെ...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 2 കുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു

പാലക്കാട്: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ബന്ധുക്കളായ കുട്ടികള്‍ കുളത്തില്‍ വീണ് മരിച്ചു. പാലക്കാട്...

Related Articles

Popular Categories