കാസറഗോഡ്: കാസറഗോഡ് ചിറ്റാരിക്കാലില്‍ യുവാവിന് വെടിയേറ്റു. ഭീമനടി ചെലാട് സ്വദേശിയായ സുജിത്തി(45) നാണ് പരുക്കേറ്റത്. നാടൻ തോക്കില്‍ നിന്നാണ് വെടിയേറ്റത്. തോക്ക് സ്വയം പരിശോധിക്കുമ്പോൾ അബദ്ധത്തില്‍ വെടിയേറ്റതെന്നാണ് സുജിത്ത് പോലീസിന് നല്‍ക്കുന്ന മൊഴി.
നെഞ്ചിനും കൈയ്ക്കും പരുക്കേറ്റ സുജിത്ത് ചിറ്റാരിക്കാലിലെ സ്വകാര്യ ശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ ചിറ്റാരിക്കല്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന് എങ്ങനെയാണ് തോക്ക് ലഭിച്ചതെന്നും വെടിപൊട്ടിയ സാഹചര്യത്തെക്കുറിച്ചും പോലീസ് പരിശോധിക്കുന്നുണ്ട്.
SUMMARY: Kasaragod youth shot with gun














