ബെംഗളൂരു: കേരള ആർടിസിയുടെ ബെംഗളൂരുവിൽ നിന്ന് ചെറുപുഴ വഴി പയ്യന്നൂരിലേക്കുള്ള ആദ്യ എസി ബസ് നാളെ സർവീസ് ആരംഭിക്കും. നിലവിലെ സ്വിഫ്റ്റ് ഡീലക്സിന് പകരമായാണ് ഗരുഡ എസി സീറ്റർ ബസ് ഏര്‍പ്പെടുത്തിയത്. രാത്രി 8.20നു ശാന്തിനഗർ ബിഎംടിസി ടെർമിനലിൽനിന്ന് പുറപ്പെടുന്ന ബസ് സാറ്റലൈറ്റ് (9), മൈസൂരു (11.20),ഇരിട്ടി (2.40), ആലക്കോട് (3.40), ചെറുപുഴ (4.10) വഴി പുലർച്ചെ 4.55ന് പയ്യന്നൂരിലെത്തും.
പയ്യന്നൂരിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ആദ്യ സർവീസ് ഇന്ന് പുറപ്പെടും. പയ്യന്നൂരിൽനിന്ന് വൈകിട്ട് 6ന് പുറപ്പെട്ട് ചെറുപുഴ (7), ആലക്കോട് (7.30), മൈസൂരു (1) വഴി പുലർച്ചെ 3.35ന് ശാന്തി നഗറിലെത്തിച്ചേരും.
SUMMARY: Kerala RTC’s Bengaluru-Payyannur AC bus from tomorrow














