ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം ഒരുക്കുന്ന എം.ടി സ്മൃതി നാളെ വൈകിട്ട് 3.30 മുതൽ ജാലഹള്ളിയിലുള്ള കേരളസമാജം എം.എ കരീം മെമ്മോറിയല്‍ ഹാളില്‍ നടക്കും
മലയാള സാഹിത്യത്തെ വിശ്വസാഹിത്യത്തിൻ്റെ വിതാനങ്ങളിലേക്ക് ഉയർത്തിയ എം. ടി. വാസുദേവൻ നായരുടെ സാഹിത്യം, സിനിമ, മാധ്യമം എന്നീ മേഖലകളിലെ സംഭാവനകളെക്കുറിച്ചുള്ള പ്രത്യേക സാഹിത്യ പരിപാടിയിൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് സുധാകരൻ രാമന്തളി മുഖ്യാതിഥി ആയിരിക്കും. സമാജം പ്രസിഡണ്ട് ആർ.മുരളീധർ അധ്യക്ഷത വഹിക്കും. പരിപാടിയിൽ ബെംഗളൂരുവിലെ പ്രമുഖരായ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. ഫോണ്‍: 99800 47007, 9731523395,9880031893
SUMMARY: Kerala Samajam Bengaluru North West MT Smrithi


 
                                    









