Wednesday, July 16, 2025
23.5 C
Bengaluru

കേരളസമാജം ദൂരവാണിനഗർ പുതിയ പ്രവർത്തകസമിതിയെ തിരഞ്ഞെടുത്തു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ 68-മത് വാർഷിക പൊതുയോഗം പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റായി മുരളീധരൻ നായർ, വൈസ് പ്രസിഡന്റായി എം പി വിജയൻ, ജനറൽ സെക്രട്ടറിയായി ഡെന്നിസ് പോൾ, ട്രഷററായി എം കെ ചന്ദ്രൻ, എഡുക്കേഷണൽ സെക്രട്ടറിയായി ചന്ദ്രശേഖരക്കുറുപ്പ്, ജോയന്റ് സെക്രട്ടറിമാരായി ബീനോ ശിവദാസ്, ജോണി പി സി എന്നിവരാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

രാധാകൃഷ്ണൻ ഉണ്ണിത്താൻ, ബാലകൃഷ്ണ പിള്ള, എ യു രാജു, വിശ്വനാഥൻ എസ്, ഇ പ്രസാദ്, പുരുഷോത്തമൻ നായർ, പവിത്രൻ, സുഖിലാൽ എന്നിവരാണ് സോണൽ സെക്രട്ടറിമാർ.

സതീഷ്. എസ്, സന്തോഷ്‌ നായർ, സയ്‌ദ് മസ്താൻ, ശ്രീകുമാരൻ. കെ അനിൽകുമാർ. എം.എൻ ജയകൃഷ്ണൻ. എൻ. കെ സുനിൽകുമാർ. പി, രമേഷ് രാധാകൃഷ്ണ, ചന്ദ്രമോഹൻ. ടി. വി, രവീന്ദ്രൻ. പി, രാജീവൻ. കെ. ആർ, ഡോഷി മുത്തു, ഹനീഫ്. എം, ശശികുമാർ. സി. പി, വേണുഗോപാൽ. ആർ, അരവിന്ദാക്ഷൻ നായർ. ബി, രാജേന്ദ്രൻ. കെ. കെ ഭാസ്കരൻ. എം. എ, വിജയകുമാർ. പി. ബി സുരേഷ്‌കുമാർ, എസ് രാഗേഷ് കൃഷ്ണൻ. സി. ആർ, ശിവകുമാർ മൂത്താറ്റ്, രഘുരാജ്കുറുപ്പ്. ബി എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ.

ഇന്റേണൽ ഓഡിറ്റർമാരായി കെ മുരളി, പി കൃഷ്ണനുണ്ണി, അനീഷ് ഓച്ചിറ, മധു എന്നിവരെയും, ടി രവീന്ദ്രൻ സ്മാരക ദുരിതാശ്വാസ സഹായ നിധിയുടെ കമ്മിറ്റിയിലേക്ക് പി എൻ രാധാകൃഷ്ണപിള്ള, പി ബാലസുബ്രമണ്യം, വി വി രാഘവൻ എന്നിവരെയും തിരഞ്ഞെടുത്തു.

മുരളീധരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം സമാജം റിപ്പോർട്ട്, ജൂബിലി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റിപ്പോര്ട്ട്, വാർഷിക വരവു ചെലവ് കണക്കുകൾ, ഇൻഡിപെൻഡന്റ് ഓഡിറ്റ് റിപ്പോര്ട്ട്, ഇന്റെർണൽ ഓഡിറ്റ് റിപ്പോർട്ട്, ലൈബ്രറി റിപ്പോർട്ട് എന്നിവയും 40.50 കോടിയുടെ വാർഷിക ബഡ്ജറ്റും അംഗീകരിച്ചു.

സമാജത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉന്നത വിജയം കണക്കിലെടുത്ത് വിദ്യാർഥികളെയും അധ്യാപകരെയും അഭിനന്ദിക്കുന്ന പ്രമേയം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്ക് ഫീസ് ആനുകൂല്യം നൽകുന്ന പ്രമേയം, 60 വയസ്സിനു മുകളിലുള്ള അംഗങ്ങൾക്ക് വേണ്ടി ഡേ കെയർ സെന്റർ തുടങ്ങുന്ന പ്രമേയം തുടങ്ങിയ പ്രമേയങ്ങളും യോഗം അംഗീകരിച്ചു. വൈസ് പ്രസിഡന്റ് എം പി വിജയൻ നന്ദി പറഞ്ഞു.

▪️ ചന്ദ്രശേഖരക്കുറുപ്പ്, ബീനോ ശിവദാസ്, ജോണി പി സി.

SUMMARY: Kerala Samajam Dooravani Nagar elected a new working committee

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സ്വര്‍ണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്....

ഡൽഹിയിൽ വീണ്ടും സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. ദ്വാരകയിലെ സെന്റ് തോമസ്,...

കാട്ടാന ശല്യത്തിനു ശാശ്വത പരിഹാരം : ഐഐഎസ്സിയുമായി ധാരണാപത്രം ഒപ്പുവച്ച് കർണാടക സർക്കാർ

ബെംഗളൂരു: കാട്ടാന ആക്രമണത്തിനു ശാശ്വത പരിഹാരം കാണാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

വി സിമാരുടെ നിയമനം; യോഗ്യതാ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി സര്‍ക്കാര്‍

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയിലേക്കും (കെടിയു), ഡിജിറ്റല്‍ സര്‍വകലാശാലയിലേക്കും വൈസ് ചാന്‍സലര്‍മാരായി...

ബിബിഎംപിയെ 5 കോർപറേഷനുകളായി വിഭജിക്കുമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളായി വിഭജിക്കുമെന്ന്  നഗരവികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ....

Topics

ബിബിഎംപിയെ 5 കോർപറേഷനുകളായി വിഭജിക്കുമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളായി വിഭജിക്കുമെന്ന്  നഗരവികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ....

ബെംഗളൂരുവിൽ ഒരു കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവുമായി മലയാളി അറസ്റ്റിൽ

ബെംഗളൂരു: കോറമംഗലയിൽ 1.08 കിലോഗ്രാം ഹൈഡ്രോ കഞ്ചാവുമായി മലയാളി പിടിയിൽ. ഫ്രീലാൻസ്...

ബെംഗളൂരു രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള ഓഗസ്റ്റ് 7 മുതൽ; ഡെലിഗേറ്റ് റജിസ്ട്രേഷൻ ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള ഓഗസ്റ്റ് 7 മുതൽ 17...

കർഷക സമരം വിജയിച്ചു: ദേവനഹള്ളി എയ്റോസ്പേസ് പാർക്ക് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിൽ നിന്നു സർക്കാർ പിന്മാറി

ബെംഗളൂരു: കർഷക പ്രതിഷേധങ്ങൾ ശക്തമായതോടെ ദേവനഹള്ളിയിൽ എയ്റോസ്പേസ് പാർക്ക് നിർമിക്കുന്നതിനായി 1777...

കോളജ് വിദ്യാർഥിനിയെ ബെംഗളൂരുവിൽ എത്തിച്ച് പീഡിപ്പിച്ചു; 2 അധ്യാപകർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

ബെംഗളൂരു: മൂഡബിദ്രിയിലെ സ്വകാര്യ കോളജിലെ വിദ്യാർഥിനിയെ ബെംഗളൂരുവിലെത്തിച്ച് പീഡിപ്പിച്ച 3 പേരെ...

ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7 മുതൽ 17 വരെ

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7 മുതൽ 17 വരെ...

നടപ്പാതകളുടെ ശോചനീയാവസ്ഥ: ബിബിഎംപിയോടും പോലീസിനോടും വിശദീകരണം തേടി ഹൈക്കോടതി

ബെംഗളൂരു: നഗരത്തിലെ നടപ്പാതകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് ബിബിഎംപിയോടും ബെംഗളൂരു പോലീസിനോടും വിശദീകരണം...

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് ഓഗസ്റ്റ് 1 മുതൽ കൂടും

ബെംഗളൂരു: നഗരത്തിലെ ഓട്ടോ നിരക്ക് ഓഗസ്റ്റ് 1 മുതൽ വർധിക്കും. അടിസ്ഥാന...

Related News

Popular Categories

You cannot copy content of this page