ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം, മാഗഡി റോഡ് സോൺ സംഘടിപ്പിച്ച നൃത്ത മത്സരം നാഗർഭാവിയിലെ സ്നേഹ കോളേജ് ഓഫ് നഴ്സിംഗ് ഓഡിറ്റോറിയത്തിൽ നടന്നു. കേരളസമാജം പ്രസിഡന്റ് സി. പി. രാധാകൃഷ്ണനും ജനറൽ സെക്രട്ടറി രജികുമാറും ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ അനിൽകുമാർ അധ്യക്ഷത വഹിച്ചു. കേരളസമാജം അസിസ്റ്റന്റ് സെക്രട്ടറി മുരളിധരൻ, കെ എൻ ഇ ട്രസ്റ്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, സോൺ വൈസ് ചെയർമാൻ സഹദേവൻ, വനിതാ വിഭാഗം ചെയർപേർസൺ ഓമന കവിരാജ് തുടങ്ങിയവർ സംബന്ധിച്ചു.
ക്ലാസിക്കൽ, സെമി-ക്ലാസിക്കൽ, സിനിമാറ്റിക്, വെസ്റ്റേൺ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി അരങ്ങേറിയ ഈ മത്സരം കലാപ്രതിഭകളുടെ ഊർജ്ജസ്വലമായ പ്രകടനങ്ങളാൽ ശ്രദ്ധേയമായി. മത്സരത്തിൽ 50 ഓളം യുവ കലാപ്രതിഭകൾ പങ്കെടുത്തു.
SUMMARY: Kerala Samajam Magadi Road Zone Dance Competition
SUMMARY: Kerala Samajam Magadi Road Zone Dance Competition