ബെംഗളൂരു: കേരളസമാജം നെലമംഗല മലയാളം മിഷൻ പ്രവേശനോത്സവം ‘അക്ഷരപ്പുലരി’ കെ.എന്‍.ഇ ട്രസ്റ്റ് സെക്രട്ടറി ജയ്ജോ ജോസഫ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഓഫീസ് ജോയിന്റ് സെക്രട്ടറി അഡ്വ. ബുഷറ വളപ്പിൽ മുഖ്യപ്രഭാഷണം നടത്തി.
പ്രേരണ ഉത്സവ ലേണിങ് പ്രോഗ്രാം വിദ്യാർഥി തേജസ്.ബി പ്രേരണ മൂല്യങ്ങളെ പറ്റി ക്ലാസെടുത്തു. പ്രസിഡണ്ട് ശശി വേലപ്പൻ, സെക്രട്ടറി മിനി നന്ദകുമാർ, കൺവീനർ ഉതുപ്പ് ജോർജ്, കോര്‍ഡിനേറ്റർ കെ. ആർ.സതീഷ് കുമാർ, പ്രധാന അധ്യാപിക ഷീജ നായർ തുടങ്ങിയവർ സംസാരിച്ചു, പഠനോപകരണങ്ങളുടെ വിതരണവും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.