ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ വാസന വിളിച്ചറിയിക്കുന്ന മത്സരവേദിയായി. കേരളസമാജം പ്രസിഡന്റ് എം ഹനീഫ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ട്രഷറർ ജോർജ് തോമസ്, അസിസ്റ്റന്റ് സെക്രട്ടറി മുരളീധരൻ, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥ്, സെക്രട്ടറി ജെയ്ജോ ജോസഫ്, ട്രഷറർ സുരേഷ് കുമാർ, ട്രസ്റ്റി സയ്യിദ് മസ്താൻ, സമാജം നേതാക്കളായ ചന്ദ്രശേഖരൻ നായർ, സുനോജ് നാരായൺ, അജിത്, ബിനു പി, സുജിത്, ശ്രീജിത്ത്, ജിതേഷ്, മഹേഷ്, സുജിത് ലാൽ, വനിതാ വിഭാഗം നേതാക്കളായ സുധ സുധീർ, അനു അനിൽ, അംബിക സുരേഷ്, സജിന സലിം, സിജി ജോൺസൺ, ഫൈമിത, തുടങ്ങിയവര്‍ സംബന്ധിച്ചു.
മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 400 ൽ അധികം കുട്ടികള്‍ പങ്കെടുത്തു. 6 വയസു വരെയുള്ള സബ് ജൂനിയര്‍ വിഭാഗത്തില്‍ പൂക്കളും പുഴകളും ചിത്ര രചനക്ക് വിഷയമാക്കിയപ്പോള്‍ 11 വയസുവരെയുള്ളവര്‍ കാര്‍ട്ടൂണ്‍ കഥാപത്രങ്ങളെയും വീടും പരിസരവും ക്യാന്‍വാസില്‍ പകര്‍ത്തി. 17 വയസുവരെയുള്ള സീനിയര്‍ വിഭാഗക്കാര്‍ക്ക് സീനറികളും പ്രകൃതി ഭംഗിയും ക്യാന്‍വാസില്‍ പകര്‍ത്തി തങ്ങളുടെ ഭാവന പ്രകടിപ്പിച്ചു. ചിത്രകാരന്‍മാരായ പി വി ഭാസ്കർ, നാരായണൻ നമ്പൂതിരി, രാംദാസ്, എന്നിവരാണ് വിധികര്‍ത്താക്കളായി എത്തിയത്.
വിജയികള്‍:-
സബ് ജൂനിയര്‍
1 .ഐസിൽ ഷഫീഖ് 2. സാമൂവൽ കാർത്തികേയൻ 3.വരീൻ വി
പ്രോത്സാഹന സമ്മാനം: – ശങ്ക് ജി, സ്നേഹ കുമാരി , ലുബിന എസ്, അവന്തിക സി ഡി ,രാഷ്മിക മഹാന്ത്
ജൂനിയര്‍:-
1. അൽജിൻ ഷഫീഫ് 2. നവീൻ 3.ദക്ഷ വി
പ്രോത്സാഹന സമ്മാനം: –
റുട്ടി കുമാരി വി , അദിതി രാജേഷ്, പ്രിയങ്ക വി ,പ്രതീക്ഷ ജെ , ഋഷിധർ വാദിസേല
സീനിയര്‍:-
1. എസ് വൈഷ്ണവി 2. രക്ഷിത എസ് 3. ക്രിസ് റെജി
പ്രോത്സാഹന സമ്മാനം: –
എം മോനിഷ ,റിയ ബിജു, മീനാക്ഷി മജീഷ് , ഗൗരി കൃഷ്ണ , സഫ്‌വാൻ ടി
SUMMARY: Kerala Samajam organizes a painting competition with a colorful group













