കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 120 രൂപയും ഒരു പവൻ സ്വർണത്തന് 960 രൂപയാമാണ് ഇന്ന് ഉച്ചയ്ക്കു ശേഷം കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണം ഒരു പവന് 92,320 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇതോട് 11,540 രൂപയായി കുറഞ്ഞു.
ഒരു പവൻ 24 കാരറ്റ് സ്വർണത്തിന് 3,752 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. 469 രൂപ കുറഞ്ഞ് ഒരു ഗ്രാം 24 കാരറ്റ് സ്വർണം 12, 589 രൂപയിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണം 352 രൂപ കുറഞ്ഞ് 9,442 രൂപയിലും, ഒരു പവൻ 18 കാരറ്റ് സ്വർണം 75,536 രൂപയിലും എത്തി.
ഇന്ന് രണ്ടാം തവണയാണ് സ്വർണവിലയില്‍ കുറവുണ്ടാകുന്നത്. ഇന്നു രാവിലെ 22 കാരറ്റ് സ്വർണ വില പവന് 2,480 രൂപ കുറഞ്ഞിരുന്നു. ഇന്നു മാത്രം പവന് കുറഞ്ഞത് 3,440 രൂപയാണ്. ഇതോടെ ഇന്നലെയും ഇന്നുമായി 22 കാരറ്റ് സ്വർണം പവന് കുറഞ്ഞത് 5,040 രൂപയാണ്.
SUMMARY: Gold rate is decreased again