തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണവില ഇന്ന് താഴോട്ടിറങ്ങി. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,300 രൂപയായപ്പോള്‍ പവന് 98,400 രൂപയായി. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഇടിഞ്ഞു. ട്രോയ് ഔണ്‍സിന് 23.20 ഡോളര്‍ കുറഞ്ഞ് 4,318.38 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 0.53 ശതമാനമാണ് ഇടിവ്.
യു.എസ്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 16.70 ഡോളര്‍ കുറഞ്ഞ് 4,347.80 ഡോളറായി. ഇന്നലെ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരുന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയര്‍ന്ന് ഗ്രാമിന് 12,360 രൂപയും പവന് 98,880 രൂപയുമായിരുന്നു വില. ബുധനാഴ്ചയും സ്വര്‍ണവില ഉയര്‍ന്നിരുന്നു. അന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കൂടിയതോടെ ഗ്രാമിന് 12,330 രൂപയും പവന് 98,640 രൂപയുമായിരുന്നു വില.
SUMMARY: Gold rate is decreased














