തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75,560 ആയി. ഇന്നലെ ഒരു പവന് 75,760 രൂപയായിരുന്നു. ആഗസ്റ്റ് മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇന്നലത്തേത്. 200 രൂപയുടെ കുറവാണ് ഇന്നുണ്ടായത്.
ഒരു ഗ്രാം സ്വര്‍ണത്തിന് 9445 രൂപയാണ് ഇന്ന് നല്‍കേണ്ടത്. 25 രൂപയാണ് കുറഞ്ഞത്. അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 20 രൂപ കുറഞ്ഞ് ഗ്രാം വില 7755 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6035 രൂപയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3890 രൂപയുമായി.
SUMMARY: Gold rate is decreased