തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവില കുറഞ്ഞു. വെള്ളിയാഴ്ച സർവ്വകാല റെക്കോർഡില്‍ എത്തിയ സ്വർണവില ശനിയാഴ്ച മുതലാണ് നേരിയ തോതില്‍ കുറഞ്ഞു തുടങ്ങിയത്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 81,440 രൂപയാണ്.
ജിഎസ്ടിയും പണിക്കൂലിയും ഹോള്‍മാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. നിലവില്‍, ഒരു ഗ്രാം സ്വർണത്തിന് 11000 രൂപ നല്‍കേണ്ടിവരും. 81600 രൂപയിൽ നിന്നുമാണ് 160 രൂപയുടെ ഇടിവുണ്ടായിരിക്കുന്നത്. ഓഗസ്റ്റ് 10 ന് 75,560 രൂപയായിരുന്നു പവന്റെ വില. ഒരു മാസംകൊണ്ട് 5,880 രൂപയാണ് പവന് വർധിച്ചത്.
SUMMARY: Gold rate is decreased