തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഗ്രാം വില 90 രൂപ കുറഞ്ഞ് 11,135 രൂപയും പവന്‍ വില 720 രൂപ താഴ്ന്ന് 89,080 രൂപയുമായി. രണ്ട് ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 1,240 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില 70 രൂപ കുറഞ്ഞ് ഗ്രാമിന 9,160 രൂപയായി.
14 കാരറ്റിന് ഗ്രാമിന് 7,135രൂപയും ഒമ്ബത് കാരറ്റിന് ഗ്രാമിന് 4,615 രൂപയുമായി. വെള്ളി വിലയും ഇന്ന് ഇടിവിലാണ്. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 157 രൂപയിലെത്തി. ഡോളര്‍ സൂചിക 100ന് മുകളിലെത്തിയതും ഉയര്‍ന്ന വിലയിലെ ലാഭമെടുപ്പുമാണ് സ്വര്‍ണ വിലയില്‍ ഇടിവിന് ഇടയാക്കിയത്.
SUMMARY: Gold rate is decreased













