തിരുവനന്തപുരം: കേരളത്തിലെ സ്വർണവിലയില്‍ വൻ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 74960 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നല്‍കേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് 75 രൂപ വർധിച്ച് 9370 രൂപയായി. 18 കാരറ്റ് സ്വർണം 70 രൂപകൂടി 7690 രൂപ, 14 കാരറ്റ് -5990 രൂപ, ഒമ്ബത് കാരറ്റ് -3860 രൂപ എന്നിങ്ങനെയാണ് ഗ്രാം വില.
വെള്ളി ഗ്രാമിന് രണ്ട് രൂപ കൂടി 122 രൂപയിലും വ്യാപാരം നടക്കുന്നു. ഈ മാസത്തെ ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണത്തിന്‍റെ വില്‍പ്പന നടക്കുന്നത്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.
SUMMARY: Gold rate is increased