തിരുവനന്തപുരം: സര്‍വ റെക്കോര്‍ഡുകളും ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. സെപ്തംബര്‍ മാസത്തിലെ ആദ്യ ദിനമായ ഇന്ന് വിലയില്‍ വലിയ വര്‍ധന രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഒരു ഗ്രാമിന്റെ ഇന്നത്തെ വില 9705 രൂപയായി. ഈ സ്വര്‍ണം ഒരു പവന് 680 രൂപ വര്‍ധിച്ച് 77640 രൂപയിലെത്തി. രാജ്യത്ത് ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
വെള്ളിയുടെ വിലയും കുതിക്കുകയാണ്. ഒരു ഗ്രാമിന് 2 രൂപ വര്‍ധിച്ച് 130 രൂപയിലെത്തി. വെള്ളി വിലയിലെ റെക്കോര്‍ഡാണിത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 65 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 7970 രൂപയാണ് ഇന്നത്തെ ഗ്രാം വില. പവന് 63790 രൂപയായി.
SUMMARY: Gold rate is increased