തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില ഇന്നും കൂടി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 10,530 രൂപയായി. പവന് ഇന്നത്തെ വര്‍ധന 320 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 84,240 രൂപയാണ്. അന്താരാഷ്ട്ര വിപണിയുടെ ചുവടു പിടിച്ചാണ് കേരളത്തിലും വില ഉയരുന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ ഉയര്‍ന്ന് 8,655 രൂപയായി.
വെള്ളിവില 144 രൂപയില്‍ തുടരുന്നു. അന്താരാഷ്ട്ര വില ക്രമാതീതമായി ഉയരുന്നത് കേരളത്തില്‍ സ്വര്‍ണവില്പന ഇടിയുന്നതിന് കാരണമാകുമെന്ന ഭയം വ്യാപാരികള്‍ക്കുണ്ട്. വില്പന തുക വര്‍ധിച്ചെങ്കിലും വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവ് കുറയുന്ന പ്രവണത ദൃശ്യമാണെന്ന് വ്യാപാരികള്‍ പറയുന്നു.
SUMMARY: Gold rate is increased