തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വില ഇന്ന് പുതിയ റെക്കോഡില്‍. ഗ്രാം വില 80 രൂപ വര്‍ധിച്ച് 10,945 രൂപയും പവന്‍ വില 640 രൂപ ഉയര്‍ന്ന് 87,560 രൂപയുമായി. കേരളത്തില്‍ ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വിലയാണിത്. വിറ്റഴിച്ച് ലാഭം കൊയ്യുന്നവര്‍ കുറഞ്ഞിട്ടുണ്ട്. വില ഇനിയും കൂടുമെന്നു കരുതി പലരും വില്‍ക്കാന്‍ മടിക്കുകയാണ്.
അതേസമയം, 24, 22 കാരറ്റുകള്‍ വലിയ കുതിപ്പ് നടത്തിയതോടെ ആഭരണങ്ങള്‍ക്ക് വേണ്ടി കാരറ്റ് കുറഞ്ഞ സ്വര്‍ണത്തിലേക്ക് തിരിയുന്നവരും വര്‍ധിച്ചിട്ടുണ്ട്. 18 കാരറ്റ് ഗ്രാം സ്വര്‍ണത്തിന് ഇന്ന് 9000 രൂപയായി എന്ന പ്രത്യേകതയും ഉണ്ട്. ആദ്യമായിട്ടാണ് ഈ സ്വര്‍ണം പവന് 72000 രൂപയില്‍ എത്തുന്നത്. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7000 രൂപയാണ് ഇന്നത്തെ വില.
SUMMARY: Gold rate is increased