തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 880 രൂപ വര്‍ധിച്ച് 89,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,245 രൂപ നല്‍കണം. ഇന്നലെ രണ്ടു തവണയായി സ്വര്‍ണവിലയില്‍ മാറ്റം സംഭവിച്ചു. രാവിലെ കുറഞ്ഞ സ്വര്‍ണവില ഉച്ചയ്ക്കു ശേഷം വര്‍ധിക്കുന്നതാണ് കണ്ടത്. രാവിലെ 88,360 രൂപയായിരുന്ന സ്വര്‍ണവില ഉച്ചയ്ക്കുശേഷം 89,080 രൂപയിലെത്തുകയായിരുന്നു.
സ്വര്‍ണവില ഒട്ടും വൈകാതെ തന്നെ ഒരു ലക്ഷം കടക്കുമെന്ന സൂചനകളായിരുന്നു വിപണിയില്‍ നിന്ന് ലഭിച്ചിരുന്നത്. അതിവേഗതിയിലായിരുന്നു കഴിഞ്ഞ കുറച്ച് കാലങ്ങളിലായി സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കുറച്ച് ദിവസമായി സ്വര്‍ണവില കൂടിയും കുറഞ്ഞു നില്‍ക്കുന്ന അവസ്ഥയിലാണ്.
SUMMARY: Gold rate is increased


 
                                    









