തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. രാജ്യാന്തരവില ഔണ്‍സിന് 35 ഡോളര്‍ ഉയര്‍ന്ന് 3,986 ഡോളറില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തില്‍ ഇന്നുവിലക്കയറ്റം. ഗ്രാമിന് 40 രൂപ കൂടി 11,175 രൂപയിലെത്തി. 320 രൂപ ഉയര്‍ന്ന് 89,400 രൂപയിലാണ് പവന്റെ വ്യാപാരം. 18 കാരറ്റ് സ്വര്‍ണവിലയിലും മാറ്റമുണ്ട്.
18 ഗ്രാമിന് 35 രൂപ കൂടി 9,225 രൂപയായി. ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 161 രൂപയാണ് വെള്ളിവില. കഴിഞ്ഞദിവസം വന്‍തോതില്‍ നിലമെച്ചപ്പെടുത്തിയ യുഎസ് ഡോളര്‍ ഇന്‍ഡക്‌സും യുഎസ് ട്രഷറി യീല്‍ഡും (കടപ്പത്ര ആദായനിരക്ക്) അല്‍പം താഴ്ന്നതും സ്വര്‍ണത്തിന്റെ വിലക്കയറ്റത്തിനു കാരണമായിട്ടുണ്ട്.
SUMMARY: Gold rate is increased













