തിരുവനന്തപുരം: കേരളത്തിൽ ഇന്നും സ്വർണവില കുറഞ്ഞു. പവന് 960 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 56,640 രൂപയാണ്. ഒരു ഗ്രാം 22കാരറ്റ് സ്വർണത്തിന്റെ വില 7,080 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,850 രൂപയുമാണ്. ഇന്നലെ 800 രൂപ കുറഞ്ഞിരുന്നു.
രണ്ട് ദിവസം കൊണ്ട് സ്വർണത്തിന് 1,760 രൂപ കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 57,600 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 7,200 രൂപയുമായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ ഒന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 59,080 രൂപയായിരുന്നു.
നവംബർ 17നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 55,480 രൂപ സ്വർണവില രേഖപ്പെടുത്തിയത്. അതേസമയം വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. രണ്ട് രൂപയാണ് കുറഞ്ഞത്. ഒരു ഹാള്‍മാർക്ക് വെള്ളിയുടെ ഇന്നത്തെ വില 96 രൂപയാണ്. ഇന്നലെ വെള്ളിവില ഗ്രാമിന് 98 രൂപയായിരുന്നു.
TAGS : GOLD RATES
SUMMARY : Gold rate is decreased
തൃശൂർ: തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരിൽ മേക്കപ്പ് ആർട്ടിസ്റ്റും. വെടിക്കോപ്പ് നിർമാണത്തിൽ സഹായത്തിലേർപ്പെട്ടിരുന്ന മേക്കപ്പ് ആർട്ടിസ്റ്റായ ചിറയ്ക്കൽ ഇഞ്ചമുടി സ്വദേശി…
മംഗളൂരു: അവധിക്കാല തിരക്ക് കണക്കിലെടുത്ത് മംഗളൂരുവിൽ നിന്ന് പോതനൂരിലേക്ക് സ്പെഷ്യൽ സൂപ്പർഫാസ്റ്റ് ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. ഏപ്രിൽ 24…
കാസറഗോഡ്: കാസറഗോഡ് പതിനേഴുകാരനെ 36-കാരി ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി. രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരൻ്റെ പരാതിയിൽ 36…
പത്തനംതിട്ട: ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയിലെ അവധിക്കാല ക്ലാസുകള്‍ നിരോധിച്ച് ജില്ലാ കളക്ടർ. ജില്ലയിലെ എല്ലാ സ്കൂളുകളിലെയും ട്യൂഷൻ…
ന്യൂഡല്‍ഹി: സൗത്ത് ഡൽഹിയിലെ അമർ കോളനിയിൽ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്നു കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി. മൈസൂരു, ബത്തേരി വഴിയായിരിക്കും സർവീസ്.…