തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില കുതിച്ചുയരുന്നു. ഇന്ന് പവന് 680 രൂപ കൂടി 85,360 രൂപയായി. ഗ്രാമിന് 85 രൂപ കൂടി 10,670 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണിത്. ഇതാദ്യമായാണ് സ്വർണവില 85,000 കടക്കുന്നത്. കഴിഞ്ഞ രണ്ടുദിവസമായി സ്വർണവിലയില്‍ മാറ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല.
ഇന്നലെ പവന് 84,680 രൂപയും ഗ്രാമിന് 10,585 രൂപയുമായിരുന്നു. ആഗോള വിപണിയിലുണ്ടായ പെട്ടെന്നുളള മാറ്റമാണ് സ്വര്‍ണവില കുതിച്ചുയരാന്‍ കാരണമായത്. യുഎസ് ഡോളര്‍ ദുര്‍ബലമാകുന്നത് ഉള്‍പ്പെടെ സ്വര്‍ണവില ഉയരാന്‍ കാരണമാകുന്നുണ്ട്. അതിനോടൊപ്പം നവരാത്രിയും മഹാനവമിയും ദീപാവലിയും ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങള്‍ വരാനിരിക്കുന്നതും ഡിമാന്റ് ഉയര്‍ത്തിയിട്ടുണ്ട്.
SUMMARY: Gold rate is increased