ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ഇന്ദിരാനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം ‘സ്‌നേഹസംഗമം’ ഒക്ടോബര്‍ 5 ന് രാവിലെ 10മണി മുതല്‍ ഇന്ദിരാനഗര്‍ ഒമ്പതാം ക്രോസ് റോഡിലുള്ള ശ്രീ രാഘവേന്ദ്ര സ്വാമി മഠം ഹാളില്‍ നടക്കും.
കരയോഗ അംഗങ്ങളുടെ കലാപരിപാടികള്‍, രസിക ആര്‍ട്‌സ് ഫൗണ്ടേഷന്റെ നൃത്താവിഷ്‌കാരം എന്നിവ അരങ്ങേറും. പൊതു സമ്മേളനത്തില്‍ കെ എന്‍ എസ് എസ് ചെയര്‍മാന്‍ ആര്‍ മനോഹര കുറുപ്പ്, ജനറല്‍ സെക്രട്ടറി ടി വി നാരായണന്‍, ട്രഷറര്‍ എന്‍ വിജയ കുമാര്‍, ലൈഫ് ആന്‍ഡ് ബിസിനസ് കോച്ച് മഹേഷ് നമ്പ്യാര്‍ എന്നിവര്‍ മുഖ്യാതിഥികളായി എത്തും. കരയോഗം പ്രസിഡന്റ് സനല്‍ കുമാര്‍ നായര്‍ അധ്യക്ഷത വഹിക്കും. വനിത, യുവജന വിഭാഗം ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
SUMMARY: KNSS Indiranagar Karayogam Family Gathering on October 5th