ബെംഗളൂരു: കെഎന്‍എസ്എസ് ജയമഹല്‍ കരയോഗത്തിന്റെ 36മത് കുടുംബസംഗമം ജയമഹോത്സവം യെലഹങ്ക ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ നടന്നു. രാവിലെ 9ന് കരയോഗ കുടുബാoഗങ്ങളുടെ കലാ പരിപാടികളോടെ ആരംഭിച്ച സംഗമത്തിന് പദ്മശ്രീ രാമചന്ദ്രന്‍ പുലവരും സംഘവും (ഷൊര്‍ണൂര്‍) അവതരിപ്പിച്ച തോല്‍പ്പാവകൂത്ത്, ടൈംസ് ജോക്‌സ് കോഴിക്കോട് സംഘം അവതരിപ്പിച്ച സംഗീത സന്ധ്യ എന്നിവ അരങ്ങേറി.
മുന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറും ബിജെപി കേരള മഹിളാ മോര്‍ച്ച നേതാവുമായ നവ്യ ഹരിദാസ്, കെഎന്‍എസ്എസ് ചെയര്‍മാന്‍ മനോഹര കുറുപ്പ്, ജനറല്‍ സെക്രട്ടറി ടി വി നാരായണന്‍, ജോയിന്റ് ട്രഷറര്‍ പ്രദീപന്‍, കരയോഗം പ്രസിഡന്റ് പി രവീന്ദ്രന്‍ സെക്രട്ടറി വിജീഷ് പിള്ള, മഹിളാ കോര്‍ കമ്മിറ്റി കണ്‍വീനര്‍ ശോഭന രാമദാസ്, കുടുംബസംഗമം കണ്‍വീനറും യുവജന വിഭാഗം പ്രസിഡന്റുമായ നീതു നായര്‍ എന്നിവര്‍ പൊതുസമ്മേളനത്തിന് ഭദ്രദീപം തെളിച്ചു.
കഴിഞ്ഞ അധ്യയന വര്‍ഷം ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ട്രഷറര്‍ മോഹന്‍ കുമാര്‍ സി പി, മഹിളാ വിഭാഗം ഭാരവാഹികള്‍ സുജാത ഹരികുമാര്‍, ജ്യോതി ബാലന്‍, ഇന്ദു, യുവജന്‍ വിഭാഗം ഭാരവാഹികള്‍ ദീപ, സൂരജ് കുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
SUMMARY: KNSS Jayamahal karayogam family meet