ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി പീനിയ കരയോഗം വാർഷിക കുടുംബസംഗമം പീനിയോത്സവം നെലഗെദരനഹള്ളിയിലെ സിദ്ദു ഗാർഡനിൽ നടന്നു. കെഎൻഎസ്എസ് ചെയർമാൻ ആർ മനോഹര കുറുപ്പ്, വൈസ് ചെയർമാൻമാർ കെ വി ഗോപാലകൃഷ്ണൻ, ജി മോഹന കുമാർ, ജനറൽ സെക്രട്ടറി ടി വി നാരായണൻ, ജോയിൻ്റ് ജൻ. സെക്രട്ടറിമാർ ഹരീഷ് കുമാർ, ഹരികുമാർ, ട്രഷറർ എൻ. വിജയകുമാർ, ജോയിൻ്റ് ട്രഷറർ പ്രദീപൻ, മഹിളാ കൺവീനർ ശോഭന രാമദാസ് എന്നിവർ മുഖ്യാതിഥികളായി. \
കരയോഗ അംഗങ്ങളുടെ കലാപരിപാടികൾ, ഗാനമേള, കോമഡി സ്കിറ്റ്, തൃശൂർ പഴയന്നൂർ ഫോക്ക് മ്യൂസിക് ബാൻഡ് അവതരിപ്പിച്ച നാടൻകല രൂപങ്ങളും പാട്ടുകളും ചേർത്തിണക്കിയ പടയോട്ടം എന്നിവ അരങ്ങേറി. കരയോഗം പ്രസിഡണ്ട് രമേശ് കുമാർ, സെക്രട്ടറി ഹരി നായർ, സംഗമം കൺവീനർ ശിവകുമാർ ടി, സതി കുട്ടപ്പൻ, മായ കണ്ണൻ, ശില്പ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
SUMMARY: KNSS Peeniya Karayogam Kudumbasagam














