തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരുക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറെയും ബസ് ഡ്രൈവറെയും ഏറെ സമയമെടുത്താണ് പുറത്തെടുത്തത്.
തിരുവനന്തപുരം – പത്തനംതിട്ട കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെയോടെയാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
SUMMARY: KSRTC bus and lorry collide in Thiruvananthapuram; several injured