കൊല്ലം: കൊല്ലം അഞ്ചലിൽ ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി ബസിന് തീ പിടിച്ചു. ബൈക്ക് യാത്രക്കാരന്റെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. തിരുവനന്തപുരത്ത് നിന്നും മുണ്ടക്കയത്തേക്ക് പോയ ബസിനാണ് തീപിടിച്ചത്.
പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ബൈക്ക് യാത്രികനാണ് ബസ് ഡ്രൈവറെ വിവരം അറിയിക്കുന്നത്. തുടർന്ന് യാത്രക്കാരെ മുഴുവൻ പുറത്തിറക്കി സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് അഗ്നിശമന ഉപകരണങ്ങൾ കൊണ്ടുവന്ന് തീയണച്ചു. അഞ്ചൽ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ബസിന്റെ ഡീസൽ ടാങ്കിന് ചോർച്ച ഉണ്ടായിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
SUMMARY: KSRTC bus catches fire while running;