മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ് അപകടത്തിൽ പെട്ടത്.
വളവിലൂടെ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഈസമയം പത്തിലേറെ യാത്രക്കാരും ബസിലുണ്ടായിരുന്നു. എന്നാൽ മുഴുവൻ യാത്രക്കാരും കണ്ടക്ടറും ഡ്രൈവറും പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. അധികൃതർ ഉടൻ സ്ഥലത്തെത്തി യാത്രക്കാരെ മറ്റൊരു ബസിൽ കൊണ്ടു പോയി. അപകട കാരണം വ്യക്തമല്ല.
SUMMARY: KSRTC bus overturns near Chamundi Hill view point; no casualities reported.