നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നാട്ടിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലി ഏഴ് പേരെ ആക്രമിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പുലിയെ 10 മണിക്കൂർ നീണ്ട ശ്രമത്തിനടുവില് വനംവകുപ്പ് പിടികൂടി.
ഇന്ന് രാവിലെയാണ് പുള്ളിപ്പുലി ആളുകളെ ആക്രമിച്ചത്. നാഗ്പൂരിലെ പാർഡിയിൽ വനത്തോട് ചേർന്ന് കിടക്കുന്ന ശിവനഗർ ഗ്രാമത്തിലാണ് സംഭവം. പിടികൂടിയ പുലിയെ ഉൾക്കാട്ടിൽ തുറന്ന് വിടാനാണ് വനം വകുപ്പിന്റെ തീരുമാനം.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പുലി ഇടുങ്ങിയ പാതകളിലൂടെ പോകുന്നതും മേൽക്കൂരകളിൽ കയറുന്നതും ദൃശ്യങ്ങളിൽ കാണാം.
#WATCH | Nagpur, Maharashtra: The Forest Department Rescue team successfully rescued the leopard that entered the residential area of Pardi locality in Nagpur. https://t.co/WW0sjl2SDF pic.twitter.com/MPLNN92tDl
— ANI (@ANI) December 10, 2025
SUMMARY: Leopard attacks residential area in Nagpur; seven injured














