മംഗളൂരു: ദക്ഷിണ കന്നഡയിലെ മുൾക്കിയിൽ കിണറ്റിൽ വീണ പുലിക്കുട്ടി ഷോക്കേറ്റ് ചത്തു. 6 മാസം പ്രായമായ പുലിയെയാണ് കിണറ്റിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രിയോടെ വളർത്തു പട്ടികളെ ലക്ഷ്യമിട്ടെത്തിയ പുലി കിണറ്റിൽ വീഴുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കിണറിൽ നിന്നും വെള്ളമടിക്കാൻ വീട്ടുകാർ മോട്ടോർ ഓൺ ചെയ്തു. പിന്നാലെയാണ് കിണറിനുള്ളിൽ സ്ഥാപിച്ച മോട്ടോറിലെ വയറുകൾ പൊട്ടിയ നിലയിലും പുലിയെ ചത്തനിലയിലും കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടത്തി.
SUMMARY: Leopard electroduted after falling in to well in Mulki.