ബെംഗളൂരു: തുമക്കൂരുവിൽ പുലികളുടെ ആക്രമണത്തിൽ 5 ഗ്രാമീണർക്ക് പരുക്ക്. തുരുവെക്കെരെ താലൂക്കിലെ തബ്ബഘട്ടെ ഹോബ്ലി ഗ്രാമത്തിലാണ് സംഭവം. ഫാമിലെ തൊഴിലാളികളാണ് ആക്രമിക്കപ്പെട്ടവരിൽ ഭൂരിഭാഗവും.
കുഞ്ഞുങ്ങൾ ഉൾപ്പെടെ 5 പുലികൾ മേഖലയിൽ കറങ്ങി നടങ്ങുന്നുണ്ടെന്നാണ് ഗ്രാമീണർ നൽകുന്ന വിവരം. പുലികളെ പിടികൂടാൻ വിദഗ്ദ സംഘം മൈസൂരുവിൽ നിന്നെത്തുമെന്നും പരുക്കേറ്റവരുടെ ആശുപത്രി ചെലവ് വഹിക്കുമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.
SUMMARY: Leopard mauls five villagers in Tumakuru.