തിരുവനന്തപുരം: ഇടതു കോട്ടകളില്‍ കനത്ത പ്രഹരം മേല്‍പ്പിച്ചുകൊണ്ട് യു ഡി എഫ് മുന്നേറ്റം. സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുന്നേറ്റം. കോർപറേഷൻ, നഗരസഭ, ജില്ലാ പഞ്ചായത്തുകൾ എന്നിവയിൽ യു.ഡി.എഫ് വ്യക്തമായ മുൻതൂക്കത്തോടെ മുന്നേറുകയാണ്. സംസ്ഥാനത്ത് എൽ.ഡി.എഫിന്റെ പരമ്പരാഗതമായ പല കേന്ദ്രങ്ങളിലേക്കും കടന്നുകയറാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞതവണ കൈവിട്ട തൃശൂർ, എറണാകുളം കോർപ്പറേഷനുകളിൽ യു.ഡി.എഫ് മുന്നേറുകയാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ മുന്നേറാനായതാണ് എൻ.ഡി.എയുടെ പ്രധാനനേട്ടം. എൽ.ഡി.എഫ് മുന്നേറ്റം ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ ഒതുങ്ങി.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കഴിയുമ്പോൾ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. യുഡിഎഫ് തികഞ്ഞ സന്തോഷത്തിലാണെന്ന് പറഞ്ഞ സണ്ണി ജോസഫ് കേരളം തങ്ങൾക്കൊപ്പം നിന്നുവെന്നും പറഞ്ഞു. അതേസമയം എൽഡിഎഫിന്റെ കള്ള പ്രചാരണം ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
2010ന് ശേഷം ചരിത്രത്തിൽ ആദ്യമായാണ് യുഡിഎഫിന് ഇത്രയും വലിയ മുന്നേറ്റം ഉണ്ടാകുന്നത്. എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കം വൻ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്. സംസ്ഥാനത്തിൻ്റെ നിലവിലെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതാൻ സാധ്യതയുള്ള സൂചനകളാണ് പുറത്തുവരുന്നതെന്നാണ് വിലയിരത്തൽ. ഈ ട്രെൻഡ് തുടര്‍ന്നാൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലടക്കം സ്വാധീനം ചെലുത്തുന്ന വ്യക്തമായ സൂചനയാകും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം.
SUMMARY: Local body elections; UDF makes a huge comeback, LDF suffers setback














