ബെംഗളൂരുവിനെതിരെ ലക്‌നൗവിന് ഒമ്പത് റണ്‍സ് ജയം; മിച്ചൽ മാർഷിന് സെഞ്ച്വറി

ലക്‌നൗ: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ലീഗിലെ അവസാന സ്ഥാനക്കാരായ ലക്‌നൗ സൂപ്പര്‍ജയന്റ്്‌സ് ആണ് ബെംഗളൂരുവിനെ വീഴ്ത്തിയത്. 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിയുടെ മറുപടി നിശ്ചിത 19 ഓവറുകളില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 203 എന്ന സ്‌കോറില്‍ അവസാനിച്ചു. മഴ നിയമപ്രകാരം 9 റണ്‍സിനായിരുന്നു ലക്‌നൗവിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ലക്നൗ 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് നേടിയത്.

ബെംഗളൂരുവിനായി ദേവ്ദത്ത് പടിക്കല്‍ (25 പന്തില്‍ 34), നായകന്‍ രജത് പടിദര്‍ (31ല്‍ 61), ടിം ഡേവിഡ് (17ല്‍ 40), ക്രുനാല്‍ പാണ്ഡ്യ (16ല്‍ 28), റൊമാരിയോ ഷെഫേഡ് (15ല്‍ 23) എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്രിന്‍സ് യാദവാണ് എല്‍ എസ് ജി ബൗളിംഗ് നിരയില്‍ മികച്ചു നിന്നത്. ഷഹബാസ് അഹമദ് രണ്ടും മുഹമ്മദ് ഷമി ഒന്നും വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ലക്നോ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 209 റണ്‍സെടുത്തത്. മിച്ചല്‍ മാര്‍ഷിന്റെ സെഞ്ച്വറിയാണ് ലക്‌നൗയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 56 പന്തുകള്‍ നേരിട്ട മാര്‍ഷ് 111 റണ്‍സെടുത്തു. ഒമ്പത് വീതം സിക്സും ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. നിക്കോളാസ് പുരാന്‍ (23 പന്തില്‍ 38), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (10 പന്തില്‍ 32 നോട്ടൗട്ട്) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.

ഓപണിംഗ് വിക്കറ്റില്‍ മാര്‍ഷും അര്‍ഷിന്‍ കുല്‍ക്കര്‍ണിയും ചേര്‍ന്ന് 9.2 ഓവറില്‍ 95 റണ്‍സ് നേടി. 17 റണ്‍സെടുത്ത അര്‍ഷിനെ പുറത്താക്കി ക്രുനാല്‍ പാണ്ഡ്യ കൂട്ടുകെട്ട് പൊളിച്ചു. പിന്നീടെത്തിയ നിക്കോളാസ് പുരാന്‍ മാര്‍ഷിന് പിന്തുണ നല്‍കി. 17ാം ഓവറില്‍ മാര്‍ഷിനെ ഹേസല്‍വുഡ് പറഞ്ഞയച്ചു. 19ാം ഓവറില്‍ പുരാനും മടങ്ങി. ഇതിനിടെ പന്തിന്റെ വെടിക്കെട്ടാണ് സ്‌കോര്‍ 200 കടത്തിയത്. പന്ത് രണ്ട് സിക്സും നാല് ബൗണ്ടറിയുമടിച്ചു. ബെംഗളൂരുവിനായി ക്രുണാല്‍ പാണ്ഡ്യ, ജോഷ് ഹേസല്‍വുഡ്, റാസിഖ് സലാം എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
SUMMARY: Lucknow beat Bengaluru by nine runs; Mitchell Marsh hits century

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന് തീപിടിച്ചു; അപകടത്തില്‍ ഡ്രൈവറുടെ കൈയ്ക്ക് പൊള്ളലേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസ്സിന്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വൻ തൊഴിലവസരം; ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

ഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക്...

ബിജെപി ദേശീയ നേതൃത്വത്തില്‍ അഴിച്ചുപണി; കെ സുരേന്ദ്രന്‍ ദേശീയ സെക്രട്ടറി, എപി അബ്ദുള്ളക്കുട്ടി പുറത്ത്

ഡല്‍ഹി: ബിജെപി ദേശീയ നേതൃത്വത്തില്‍ അഴിച്ച്‌ പണി. പുതിയ ദേശീയ ഭാരവാഹികളുടെ...

എയര്‍ഇന്ത്യയിലെ ലഹരി പരിശോധന; 2 പൈലറ്റുമാരുടെ ഫലം പോസിറ്റീവ്

ഡല്‍ഹി: എയര്‍ ഇന്ത്യയില്‍ നിര്‍ബന്ധമാക്കിയ ലഹരി പരിശോധനയില്‍ രണ്ട് പൈലറ്റുമാര്‍ക്ക് കൂടി...

ഓണത്തിരക്ക്; അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകളിൽ വൻ സുരക്ഷാവീഴ്ച; ക്യാബിൻ യാത്രക്കെതിരെ നടപടി വേണം 

ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് മുതലെടുത്ത് അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകളിൽ ഗുരുതരമായ സുരക്ഷാവീഴ്ചകൾ...

നെടുമ്പാശ്ശേരിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി അത്താണിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍...

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസില്‍ അലഹബാദ് ഹൈക്കോടതി നടപടികള്‍‌ സുപ്രീംകോടതി സ്റ്റേ ചെയ്തു

അലഹബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ രാഹുല്‍ഗാന്ധിക്ക് താല്‍ക്കാലിക ആശ്വാസം. അന്വേഷണ...

ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല വീണ്ടും രാജിവച്ചു

ഡല്‍ഹി: ബിജെപി ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് രാജിവച്ച ഷെഹ്സാദ് പൂനവാല,...

Related Articles

Popular Categories