ബെംഗളൂരു: ബെംഗളൂരുവില്‍ ഓടിക്കൊണ്ടിരക്കെ ആഡംബരകാറിന് തീപ്പിടിച്ചു. കന്നഡയിലെ പ്രശസ്തനായ ഇൻഫ്ളുവൻസറായ സഞ്ജീവിന്റെ കാറിനാണ് തീപിടിച്ചത്. പത്തുകോടി രൂപ വിലമതിക്കുന്ന ലംബോർഗിനി എവൻഡോർ കാറിനാണ് തീപ്പിടിത്തമുണ്ടായത്. ഉടൻതന്നെ ആളുകൾചേർന്ന് തീയണച്ചു. കാർ പൂർണമായും കത്തിനശിച്ചുവെന്ന വാര്‍ത്തകള്‍ പരന്നുവെങ്കിലും കാര്യമായ നാശമുണ്ടായിട്ടില്ലെന്ന് സഞ്ജീവ് പറഞ്ഞു.
വാഹനപ്രേമിയായ സഞ്ജീവിന് പത്തിലേറെ ആഡംബരകാറുകളുണ്ട്. കാറില്‍ നിന്നും തീയുയരുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. സംഭവം വാര്‍ത്തയായതോടെ ലംബോർഗിനി കാറിന്റെ സുരക്ഷസംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
🔥 Another day, another Lamborghini in flames.
This time in Bengaluru, as per report from NDTV.
This isn’t a “rare incident” anymore. It’s a pattern.
Why is Lamborghini silent???
Why are their cars catching fire???
Are their cars safe???
Should they be allowed in India??? 🚫🏎️🔥… pic.twitter.com/1J2TXuWQsD— Gautam Singhania (@SinghaniaGautam) August 3, 2025
SUMMARY: Luxury cars caught fire while driving in Bengaluru.