Sunday, October 26, 2025
22.3 C
Bengaluru

‘ബസുകളുടെ മത്സരയോട്ടത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം’; രൂക്ഷ വിമര്‍ശനവുമായി മാധവ് സുരേഷ്

കേരളത്തിലെ നിരത്തുകളില്‍ നടക്കുന്ന ബസുകളുടെ മത്സരയോട്ടത്തിന് എതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. കെഎസ്‌ആർടിസി-പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടത്തില്‍ താനും കുടുംബവും തലനാരിഴയ്ക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ വിവരങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് മാധവ് സുരേഷ് സർക്കാരിനെതിരെയും ആഞ്ഞടിച്ചത്.

അടുത്തിടെ താനും ചേട്ടൻ ഗോകുലും ഗുരുവായൂരില്‍ നിന്നും വരുന്ന വഴി ബസുകളുടെ മത്സരയോട്ടം കാരണം അപകടത്തില്‍പ്പെടേണ്ട അവസ്ഥ ഉണ്ടായെന്ന് മാധവ് പറയുന്നു. കെഎസ്‌ആർടിസി- പ്രൈവറ്റ് ബസുകളുടെ അശ്രദ്ധമായ മത്സരയോട്ടത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നും അല്ലെങ്കില്‍ ഇത്തരത്തില്‍ അപകടമുണ്ടാക്കുന്ന വാഹനങ്ങള്‍ തകർക്കാനുള്ള ലൈസൻസ് തനിക്ക് നല്‍കണമെന്നും മാധവ് പറഞ്ഞു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു മാധവിന്റെ പ്രതികരണം.

മാധവ് സുരേഷ് ഇൻസ്റ്റഗ്രാം സ്റ്റോറി:

കേരളത്തിലെ ജനങ്ങള്‍ ദിവസവും അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരവസ്ഥയുടെ നേർക്കാഴ്ചയാണ് ഞാൻ മുൻപ് പങ്കുവച്ച സ്റ്റോറി, പ്രത്യേകിച്ച്‌ മധ്യ-വടക്കൻ കേരളത്തിലുള്ളവർക്ക് ഇത് ഒരു സ്ഥിരം അനുഭവമായിരിക്കണം. കലൂരില്‍ ഒരു സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് എന്റെ സഹോദരൻ വിശാഖിനെ എനിക്ക് നഷ്ടപ്പെടേണ്ടതായിരുന്നു. അടുത്തിടെ ഞാനും ചേട്ടൻ ഗോകുലും ഗുരുവായൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ രണ്ട് വാഹനങ്ങള്‍ക്ക് കഷ്ടിച്ച്‌ കടന്നുപോകാവുന്ന റോഡില്‍, അർധരാത്രിയില്‍ രണ്ട് ബസുകള്‍ പരസ്പരം മത്സരിച്ചത് കാരണം ഞങ്ങളുടെ കാറ് ഒട്ടും സ്ഥലമില്ലാത്തിടത്ത് ഒരു മരത്തില്‍ ഇടിച്ചുകയറേണ്ട സാഹചര്യം വന്നിരുന്നു.

സെന്റീ മീറ്ററുകളുടെ വ്യത്യാസത്തിലാണ് അന്ന് ഞങ്ങള്‍ രക്ഷപ്പെട്ടത്. കെ‌എസ്‌ആർ‌ടി‌സി ബസുകളുടെയും സ്വകാര്യ ബസുകളുടെയും അശ്രദ്ധമായ മത്സരയോട്ടത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇത്തരത്തില്‍ ഒരനുഭവം എനിക്ക് വീണ്ടും ഉണ്ടായാല്‍ ആ വാഹനങ്ങളുടെ ടയറുകള്‍ കുത്തിക്കീറാനും വിൻഡോ ഗ്ലാസ് അടിച്ചു പൊട്ടിക്കാനും, കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നല്‍കേണ്ടതാണ്.

കഴിഞ്ഞ ദിവസമാണ് കെഎസ്‌ആർടിസിടി ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് മറ്റൊരു കെഎസ്‌ആർടിസി ബസ്സിലിടിച്ച്‌ അപകടമുണ്ടായത്. പെരിന്തല്‍മണ്ണ താഴേക്കോട് വാലിപ്പാറയിലായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വീതി കുറഞ്ഞ റോഡില്‍ കെഎസ്‌ആർടിസി ബസ് ഒരു ഇരുചക്രവാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് കെഎസ്‌ആർടിസിയെ മറികടക്കാൻ ശ്രമിച്ചത്.

ഇതിനിടെ എതിർ ദിശയില്‍ വന്ന കെഎസ്‌ആർടിസിയില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. എതിർ ദിശയില്‍ വന്ന ബസ് പരമാവധി റോഡില്‍ നിന്ന് മാറ്റിയെങ്കിലും ബസ് ഇടിക്കുന്നതായാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഈ സംഭവത്തിന്റെ വിഡിയോ പങ്കുവച്ചാണ് മാധവ് സുരേഷിന്റെ പ്രതികരണം.

TAGS : LATEST NEWS
SUMMARY : ‘The government should take responsibility for the bus race’; Madhav Suresh strongly criticizes

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

റോജി എം ജോൺ എംഎൽഎ വിവാഹിതനാകുന്നു; വധു ഇന്റീരിയർ ഡിസൈനർ

കൊച്ചി: കോണ്‍ഗ്രസ് നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ വിവാഹിതനാകുന്നു....

മീന്‍വണ്ടിക്കടിയില്‍ പെട്ട് യുവതി തല്‍ക്ഷണം മരിച്ചു

കോഴിക്കോട്: കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ...

രാജ്യവ്യാപക എസ്ഐആർ; തിരഞ്ഞെടുപ്പു കമ്മിഷന്റെ വാർത്താസമ്മേളനം നാളെ

ഡല്‍ഹി: രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള (എസ് ഐ ആര്‍)...

നോർക്ക അപേക്ഷകൾ കൈമാറി

ബെംഗളൂരു: അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ  സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി...

അവിഹിത ബന്ധമാരോപിച്ച് മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു; സംഭവം കര്‍ണാടകയിലെ ബീദറില്‍ 

ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ...

Topics

പുട്ടപർത്തിയില്‍ നിന്ന് ബെംഗളൂരു വഴി തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിൻ

ബെംഗളൂരു: പുട്ടപർത്തി പ്രശാന്തി നിലയത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബെംഗളൂരു വഴി സ്പെഷ്യല്‍...

ബെംഗളൂരുവില്‍ എൽപിജി സിലിണ്ടർ ചോർന്നതിനെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ വയോധിക മരിച്ചു; നാല് പേര്‍ക്ക് പരുക്ക്

ബെംഗളൂരു: കെആർ പുരം ത്രിവേണി നഗറിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്...

ബൈക്ക് യാത്രികരെ ഇടിച്ച്‌ തെറിപ്പിച്ചു; നടി ദിവ്യ സുരേഷിനെതിരെ കേസ്

ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ...

ഡോ. സുഷമ ശങ്കറിന് ‘ബാലദീപ്തി പുരസ്കാരം’

ബെംഗളൂരു: കന്നഡ - മലയാളം എഴുത്തുകാരിയും, വിവർത്തകയുമായ ഡോ. സുഷമ ശങ്കറിന് ബാലസാഹിത്യ...

പിജിയില്‍ മൂട്ടയ്ക്ക് തളിച്ച കീടനാശിനി ശ്വസിച്ച് വിദ്യാർഥി മരിച്ചു

ബെംഗളൂരു: നഗരത്തിലെ പേയിങ് ഗെസ്റ്റ് (പിജി) സ്ഥാപനത്തിലെ  മുറിയിൽ മൂട്ടയെ കൊല്ലാനായി...

ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്തണം; നിർദേശവുമായി മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം...

നെലമംഗല കേരള സമാജം വടംവലിമത്സരം ഇന്ന്

ബെംഗളൂരു: നെലമംഗല കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ വടംവലിമത്സരം ബസവണ്ണ...

ഹെബ്ബാൾ ജംക്‌ഷനിലെ പുതിയ സർവീസ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു

ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിൽ പുതുതായി നിർമിച്ച സർവീസ് റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു....

Related News

Popular Categories

You cannot copy content of this page