ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷനു കീഴിലെ മൈസൂർ റോഡ് ഹയാത്തുൽ ഇസ്ലാം മദ്രസ മീലാദ് ഫെസ്റ്റ് ഞായറാഴ്ച നടക്കും.
മൈസൂർ റോഡ് കർണാടക മലബാർ സെൻ്ററിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി രാവിലെ 10 മണിക്ക് മദ്രസ ചെയർമാൻ ശംസുദ്ദീൻ കൂടാളി പതാക ഉയർത്തുന്നതോടെ തുടക്കം കുറിക്കും. ഉച്ചക്ക് ഒരു മണിക്ക് ബെംഗളൂരുവിലെ വിവിധ മഹല്ലുകളിലെ പണ്ഡിതന്മാരടെ നേതൃത്വത്തിൽ മൗലിദ് സംഗമം നടക്കും. തുടർന്ന് വിദ്യാർഥികളുടെ കലാമത്സസരങ്ങളും ദഫ്, ബുർദ, ഫ്ലവർ ഷോ തുടങ്ങിയ പരിപാടികൾ നടക്കും.
വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന പൊതുസമ്മേളനം ജനറൽ സെക്രട്ടറി ടി.സി. സിറാജിൻ്റെ അധ്യക്ഷതയിൽ
പ്രസിഡണ്ട് ഡോ. എൻ എ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. മദ്ഹ് റസൂൽ പ്രഭാഷണവും നടക്കും.
പൊതു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും ആവാർഡുകളും നൽകും. മത്സസരത്തിൽ വിജയച്ചവർക്കുള്ള സമ്മാനദാനങ്ങളും നടക്കും.
SUMMARY: Malabar Muslim Association Meelad Sangam

മലബാർ മുസ്ലിം അസോസിയേഷൻ മീലാദ് സംഗമം നാളെ
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories